എടവപ്പാതി സജീവമാകുന്നു: കനത്തമഴയ്ക്ക്‌ സാധ്യത”

ഞായറാഴ്ചമുതൽ എടവപ്പാതി സജീവമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ പല ജില്ലകളിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.” 

ജൂൺ ഒന്നുമുതൽ 14 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ മഴയിൽ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റർ പെയ്യേണ്ടിയിരുന്നു. പെയ്തത് 126 മില്ലീമീറ്റർ മാത്രം.

ഇപ്പോൾ 20വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതെങ്കിലും മഴ തുടരാനാണ് സാധ്യത. കാലാവസ്ഥാവകുപ്പിന്റെ ദീർഘകാലപ്രവചനം അനുസരിച്ച് 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ സാധാരണയിലും കൂടിയ അളവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.”

“20 വരെ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മീൻപിടിത്തം വിലക്കി.

SAP TRAINING
Verified by MonsterInsights