ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരും വിഷ്വബാസിക്കാത്തവരും കഷ്ടകാലം വരുമ്പോൾ അല്ലെങ്കിൽ ജീവിതത്തിൽ ഏതെങ്കിലും രീതിയിലുള്ള താഴ്ചകൾ വരുമ്പോൾ പറയുന്ന കാര്യമാണ് ‘കണ്ടകശനി ആണല്ലോ’ എന്നത്. ഉടനെ ‘കണ്ടകശനി കൊണ്ടേ’ പോകൂ എന്ന വ്യാഖ്യാനവും വരും. എല്ലാവരും ഭയക്കുന്ന, വീഴ്ചകളുടെ കാലമായ കണ്ടകശനി യഥാർഥത്തിൽ എന്താണ്?
ജനിച്ച നക്ഷത്രത്തിന്റെ കൂറില്‍ നിന്ന് നാല്, ഏഴ്, പത്ത്, ഇതിലേതെങ്കിലും രാശിയില്‍ ശനി ചാരവശാല്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അവിടുന്ന് ആ ശനി കടന്നുപോകുന്നതുവരെ ആ ജാതകത്തിന്റെ ഉടമക്ക് കണ്ടകശനിയായിരിക്കും ഫലം എന്നാണ് ജ്യോതിഷം പറയുന്നത്. അതിനർത്ഥം എല്ലാ നക്ഷത്രക്കാർക്കും കണ്ടകശനിയുടെ കാലം ഉണ്ടാകാം. എന്നാൽ ജാതക മണ്ഡലത്തിൽ ശനിയുടെ സ്ഥാനം അനുസരിച്ച് ഫലങ്ങളും വ്യത്യസ്തങ്ങളായിരിക്കും.
[2:38 PM, 6/16/2023] Global Bright Pala: മനസമാധാനം ഇല്ലാതാക്കുക, ധനനഷ്ടം, മാനഹാനി അങ്ങനെ ഫലങ്ങൾ വ്യത്യസ്തങ്ങളാണ്. നാലിലാണ് ശനിയെങ്കില്‍ കുടുംബഛിദ്രങ്ങളും ധനധാന്യനഷ്ടവും സകലകാര്യങ്ങളിലും തോല്‍വിയും മാനഹാനിയുമുണ്ടാകും എന്ന് പറയപ്പെടുന്നു. എന്നാൽ എഴില്‍ ശനി നില്‍ക്കുന്ന കാലത്ത് ഭാര്യാവിരഹം, സജ്ജനവിരോധം, കടങ്ങള്‍ മുതലായ ദുരിതങ്ങളുണ്ടാകും.
വീണ്ടും സ്ഥാനം മാറി, പത്തില്‍ ആണ് ശനി നിൽക്കുന്നത് എങ്കിൽ സര്‍വനാശവും മാനഹാനിയും ആയിരിക്കും ഫലം. ഏറെ ഭയപ്പെടേണ്ട കാലമാണ് ഇത്. അഷ്ടമത്തില്‍ നില്‍ക്കുന്ന ശനിയും ദോഷത്തെയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ വിവിധതലങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കാലമാണിത്. നിശ്ചിത വർഷമാണ് ശനിയുടെ ഫലം നിലനിൽക്കുക. ശേഷം ഗുണകരമായ കാലം കടന്നുവരും. എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും.
എന്നാൽ പൊതുവെ പറയപ്പെടുന്നത് വിവാഹം, വീട് വയ്ക്കൽ, കുഞ്ഞിന്റെ ജനനം തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം നടക്കുന്നത് ഈ കാലഘട്ടത്തിലായിരിക്കും. എല്ലാപ്രായത്തിലും ശനിദശ ഉണ്ടാകാറുണ്ട് എങ്കിലും, യൗവനത്തിൽ ഉണ്ടാകുന്ന ശനി ആണ് കൂടുതൽ കാഠിന്യം. ബാല്യത്തിലും വാധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും.
ശനിദശ അനിഷ്ടം കൂടാതെ കടന്നുകിട്ടാൻ നല്ല ക്ഷമയും ഈശ്വര വിശ്വാസവും അനിവാര്യമാണ്. ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. പൂർവജന്മത്തിലെ പ്രാരാബ്ധങ്ങളാണ് ശനിദശാകാലത്ത് ദോഷഫലങ്ങളായി വരുന്നത് എന്നും പറയപ്പെടുന്നു. ഈ അവസ്ഥകൾ മറികടക്കുന്നതിനായി ശനി ദേവനെ ആരാധിക്കുകയാണ് ചെയ്യുന്നത്.