എല്ലാ ദിവസവും മീന്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും

തലച്ചോറിലെ രക്തധമനികളെയും രക്ത ചംക്രമണത്തെയും ബാധിച്ച് പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗങ്ങളെ പൊതുവായി പറയുന്ന പേരാണ് സെറിബ്രോവാസ്‌കുലാര്‍ രോഗങ്ങള്‍. ലോകത്തിലെ മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സെറിബ്രോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ളത്. ജീവിതശൈലിയിലും ഭക്ഷണരീതിയിലുമുള്ള മാറ്റങ്ങള്‍ വഴിയും പുകവലി പോലുള്ളവ ഒഴിവാക്കിയും ശാരീരിക അധ്വാനം വര്‍ധിപ്പിച്ചും സെറിബ്രോവാസ്‌കുലാര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാം. എന്നാല്‍ പതിവായി മീന്‍ കഴിക്കുന്നവര്‍ക്ക് പക്ഷാഘാതമുള്‍പ്പെടെയുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ വരാന്‍ സാധ്യത കുറവാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights