എല്ലാ മാസവും 9,250 രൂപ അക്കൗണ്ടിൽ എത്തും; പോസ്റ്റ് ഓഫീസിന്റെ കിടിലൻ സ്കീം.

 എല്ലാ മാസവും വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഈ സർക്കാർ പദ്ധതി പൂർണമായും സുരക്ഷിതവും വിശ്വസനീയവുമായ ഓപ്ഷനാണ്. 7.4% വാർഷിക പലിശയും നൽകുന്നു. ഈ സ്കീമിന് കീഴിൽ, ഒരു അക്കൗണ്ട് വഴി പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് വഴി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. 18 വയസ്സ് കഴിഞ്ഞ ഏതൊരു വ്യക്തിക്കും ഇവിടെ നിക്ഷേപിക്കാൻ സാധിക്കും. എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഉയർന്ന വരുമാനം ഈ സ്കീമിലൂടെ നേടാൻ സാധിക്കും.

ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം 

18 വയസോ അതിനു മുകളിൽ പ്രായമുള്ളവർക്കോ അക്കൗണ്ട് തുറക്കാം. പ്രായമായ മൂന്നുപേർക്ക് ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ ഗാർഡിയന് അക്കൗണ്ട് തുടങ്ങാം. പ്രായപൂർത്തിയാകാത്തയാൾക്ക് 10 വയസ് തികഞ്ഞിട്ടുണ്ടെങ്കിൽ, സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.

നിക്ഷേപ നിയമങ്ങൾ കുറഞ്ഞത് 1000 രൂപയിൽ അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ, ഓരോ അക്കൗണ്ട് ഉടമയുടെയും വിഹിതം തുല്യമായിരിക്കും.

എങ്ങനെയാണ് പലിശ ലഭിക്കുന്നത്?

ഈ സ്കീം പ്രതിവർഷം 7.4% പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. എല്ലാ മാസവും പലിശ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഉപഭോക്താവ് പലിശ തുക പിൻവലിച്ചില്ലെങ്കിൽ, അത് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് ചേർക്കപ്പെടുകയും അതിനും പലിശ ലഭിക്കുകയും ചെയ്യും. ഈ സ്‌കീമിന്റെ മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, അതിന് ശേഷം പുതിയ പലിശ നിരക്കിൽ ഇത് നീട്ടാവുന്നതാണ്.

പ്രതിമാസം 9250 രൂപ എങ്ങനെ നേടാം?

ഈ സ്കീമിൽ ജോയിന്റ് അക്കൗണ്ടിൽ 5 വർഷത്തേക്ക് 15 ലക്ഷം നിക്ഷേപിക്കുക. വാർഷിക പലിശയായി കിട്ടുക 1,11,000 രൂപയാണ്. അതായത് പ്രതിമാസം 9250 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്തും. സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിച്ചാൽ പലിശയായി കിട്ടുക 66,600 രൂപയാണ്. അതായത്, പ്രതിമാസം 5550 രൂപ കയ്യിൽ കിട്ടും.

സ്കീമിന്റെ നേട്ടങ്ങൾ ബാങ്ക് എഫ്ഡിയെക്കാൾ ഉയർന്ന വരുമാനം നൽകുന്നുവെന്നതാണ് സ്കീമിന്റെ പ്രത്യേകത. 5 വർഷം പൂർത്തിയാകുമ്പോൾ പുതിയ പലിശ നിരക്കിൽ സ്കീം നീട്ടാവുന്നതാണ്. നിക്ഷേപകന് പദ്ധതി തുടരാൻ താൽപ്പര്യമില്ലെങ്കിൽ, 5 വർഷത്തിന് ശേഷം മുഴുവൻ നിക്ഷേപ തുകയും ലഭിക്കും.

കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിയമങ്ങൾ ഒരു വർഷത്തിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല. 1 മുതൽ 3 വർഷം വരെ തുടർന്നശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ 2% തുക കുറയ്ക്കും. 3 മുതൽ 5 വർഷം വരെ ആയശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ 1% തുക കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights