എഞ്ചിനീയറിംഗ്/ ആർക്കിടെക്ച്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ്/ ആർക്കിടെക്ച്ചർ/ഫാർമസി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ നടത്തുന്ന സർക്കാർ / അർദ്ധ സർക്കാർ / സ്വാശ്രയ കോളേജുകളിൽ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അഞ്ച് പ്രധാന വിഭാഗങ്ങളിലേക്കും അവയുടെ ഉപവിഭാഗങ്ങളിലേക്കുമുള്ള പ്രവേശനത്തിന് കീം (KEAM) രജിസ്ട്രേഷൻ നിർബന്ധമാണ്.
 
മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് NEET UG 2023 ന്റെ അടിസ്ഥാനത്തിലും  ആർക്കിടെക്ച്ചർ പ്രവേശനത്തിന് NATA ( ബാധകമായത് ) യുടെ അടിസ്ഥാനത്തിലുമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. എന്നാൽ ഈ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത് , പ്രവേശന പരീക്ഷാ കമ്മീഷണായതു കൊണ്ട് ,KEAM രജിസ്ട്രേഷൻ നിർബന്ധമായും വേണം. എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ്, എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം.
 
 
പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഓരോ  പ്രോഗ്രാമുകളുടേയും അടിസ്ഥാന യോഗ്യതകളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് മെഡിക്കൽ പ്രോഗ്രാമുകൾക്ക് ബയോളജി സ്ട്രീം നിർബന്ധമാണെങ്കിൽ, ബി.ഫാമിനു ചേരാൻ ബയോളജി സ്ട്രീം വേണമെന്നില്ല. ഇക്കാര്യങ്ങൾ പ്രവേശന പരീക്ഷാകമ്മീഷണറുടെ വെബ് സൈറ്റ് മുഖാന്തിരം ഉറപ്പു വരുത്തേണ്ടതുണ്ട്.
 
 
1.MBBS
2.BDS
3.BHMS (ഹോമിയോ)
4.BAMS (ആയൂർവ്വേദ)
5.BSMS (സിദ്ധ)
6.BUMS (യൂനാനി)
 
II.മെഡിക്കൽ അനുബന്ധ/ മറ്റു കോഴ്‌സുകൾ
 
1.B.Sc. (ഓണേഴ്‌സ്) അഗ്രികൾച്ചർ
2.B.Sc.  (ഓണേഴ്‌സ്) ഫോറസ്ട്രി
3.B.Sc.  (ഓണേഴ്‌സ്) കോ-ഓപ്പറേഷൻ & ബാങ്കിംഗ്
4.B.Sc.  (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസ്
5.B.Tech (ബയോടെക്‌നോളജി)
6.Veterinary (B.V.S.C. & A.H.)
7.Fisheries (B.F.S.C.)
 
 
1.B.Tech. ഡിഗ്രി കോഴ്‌സുകൾ (സാങ്കേതിക സർവ്വകലാശാല)
2.B.Tech. Agriculture Engineering, B.Tech Food Technology (കേരള കാർഷിക സർവ്വകലാശാല)
3.B.Tech Diary Technology, B.Tech Food Technology (കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി)
4.ഫുഡ് ടെക്‌നോളജി (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്)
 
 
B.Pharm
 
V. ആർക്കിടെക്ച്ചർ
 
B.Arch.
 
 
ഏപ്രിൽ 10 വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. SSLC / തത്തുല്യ സർട്ടിഫിക്കറ്റ്, നാറ്റിവിറ്റി സർട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്ന രേഖ, സാമുദായിക സംവരണം/പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നേ രേഖകൾ, അപേക്ഷയി ഉന്നയിക്കുന്ന മറ്റു വിവിധ അവകാശ വാദങ്ങൾക്ക് ബാധകമായ സർട്ടിഫിക്കേറ്റുകൾ അപ് ലോഡ് ചെയേണ്ടതുണ്ട്.
 
 
 
എഞ്ചിനീയറിംഗ് / ബി.ഫാം./ ഇവക്കു രണ്ടിനും കൂടി ജനറൽ വിഭാഗത്തിന്  700/- രൂപയും പട്ടിക ജാതി വിഭാഗക്കാർക്ക് 300/- രൂപയുമാണ് അപേക്ഷാ ഫീസ്. ആർക്കിടെക്ച്ചർ / മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ  / ഇവക്കു രണ്ടിനും കൂടി ജനറൽ വിഭാഗത്തിന് 500/- രൂപയും , പട്ടിക ജാതി വിഭാഗക്കാർക്ക് 200/-രൂപയുമാണ് അപേക്ഷാ ഫീസ്. എഞ്ചിനീയറിംഗ് / ബി.ഫാം /ആർക്കിടെക്ച്ചർ / മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ ഇവക്കെല്ലാം അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900/- രൂപയും , പട്ടിക ജാതി വിഭാഗക്കാർക്ക് 400/-രൂപയും മതി.
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
Verified by MonsterInsights