എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് കെ.ഫോണില്‍ അവസരം……

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ് (കെ-ഫോൺ) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ആകെ 28 ഒഴിവുണ്ട്

തസ്തികയും ഒഴിവും

.എൻഒ.സി. എക്സിക്യുട്ടീവ്(കാക്കനാട് നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്റർ), ഒഴിവ്: 4, ശമ്പളം: 45000 രൂപ, യോഗ്യത: എൻജിനീയറിങ് ബിരുദം, അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷം പ്രവൃത്തിപരിചയം (മുൻഗണന: ഇലക്ട്രിക്കൽ/ കമ്യൂണിക്കേഷൻ/ ഇൻഫ്രാസ്ട്രക്ചർ),

ജൂനിയർ എൻജിനീയർ (തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്), ഒഴിവ്: 8, ശമ്പളം: 45000 രൂപ, യോഗ്യത: എൻജിനീയറിങ് ബിരുദം, അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷം പ്രവൃത്തിപരിചയം (മുൻഗണന: ഇലക്ട്രിക്കൽ/ കമ്യൂണിക്കേഷൻ/ ഇൻഫ്രാസ്ട്രക്ചർ), പ്രായം: 40

ഡിസ്ട്രിക്ട് എൻജിനീയർ(സംസ്ഥാനതലം), ഒഴിവ്: 14, ശമ്പളം: 45000 രൂപ, യോഗ്യത: എൻജിനീയറിങ് ബിരുദം, അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷം പ്രവൃത്തിപരിചയം (മുൻഗണന: ഇലക്ട്രിക്കൽ/ കമ്യൂണിക്കേഷൻ/ ഇൻഫ്രാസ്ട്രക്ചർ), പ്രായം: 40
നെറ്റ്വർക്ക് എക്സ്പേർട്ട് (കാക്കനാട് നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്റർ), ഒഴിവ്: 1, ശമ്പളം: 75000 രൂപ, യോഗ്യത: എൻജിനീയറിങ് ബിരുദം, സി.സി.എൻ.പി./ ജെ.എൻ.സി.പി., ബന്ധപ്പെട്ട മേഖലയിൽ 5 വർഷം പ്രവൃത്തിപരിചയം. പ്രായം: 40.

friends catering

മറ്റ് തസ്തികകൾ:ചീഫ് ഫിനാൻസ് ഓഫീസർ (സി.എഫ്.ഒ.), കരാർ കാലാവധി: 5 വർഷം, ഒഴിവ്: 1, ശമ്പളം: 1,08,764 രൂപ. പ്രായം: 45.

അപേക്ഷ: www.cmd.kerala.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 21

Leave a Reply

Your email address will not be published. Required fields are marked *