സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ് ബുക്കില്‍ നിന്ന് വ്യത്യസ്തമായി ആപ്പിനുള്ളില്‍ കോണ്‍ടാക്റ്റുകള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറുമായി വാട്‌സ് ആപ്പ്. ഈ ഫീച്ചര്‍ നിലവില്‍ വാട്ട്സ്ആപ്പ് വെബിലും വിന്‍ഡോസിലും ലഭ്യമാണ്.
ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നതോ ഒന്നിലധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതോ ആയ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ കോണ്‍ടാക്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ലക്ഷ്യം. ഐഡന്റിറ്റി പ്രൂഫ് ലിങ്ക്ഡ് സ്റ്റോറേജ് ഉപയോഗിച്ച് കോണ്‍ടാക്റ്റുകള്‍ സംഭരിക്കും, വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യ, ഉപയോക്താവിന് മാത്രം പ്രവേശനക്ഷമത ഉറപ്പാക്കുന്നു.
ഫോണ്‍ നമ്പറുകളുടെ ആവശ്യകത ഒഴിവാക്കി ഒരു യൂസര്‍ നെയിം സംവിധാനം അവതരിപ്പിക്കാനും വാട്ട്സ്ആപ്പ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗ്‌നല്‍ പോലുള്ള ആപ്പുകളിലെ ഫീച്ചറുകള്‍ക്ക് സമാനമാണിത്.