ഇനി കാഴ്ചയില്ലാത്തവർക്കും കാണാം; ബ്ലൈൻഡ് സൈറ്റ് നൂതനവിദ്യയുമായി ഇലോൺ മസ്ക്

കാഴ്ചയില്ലാത്തവർക്കും കാഴ്ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത. ജനനം മുതൽ അന്ധത ബാധിച്ചവർക്കും കാഴ്ച പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചെന്നും മസ്ക് അറിയിച്ചു.

ന്യൂറലിങ്കിൻ്റെ ഉപകരണത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. അത് ഒരു കമ്പ്യൂട്ടറോ ഫോണോ പോലുള്ള ഉപകരണങ്ങളിലേക്ക് കൈമാറാൻ കഴിയുന്ന ന്യൂറൽ സിഗ്നലുകൾ പ്രോസസ്സ് ചെയ്യുകയും കൈമാറുകയും ചെയ്യുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചെങ്കിലും ഉപകരണം എന്ന് തയ്യാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിർണയത്തിനോ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കാണ് എഫ്ഡിഎ സാധാരണയായി ബ്രേക്ക് ത്രൂ ഡിവൈസ് പദവി നൽകാറുള്ളത്മസ്‌ക് ‘ബ്ലൈൻഡ് സൈറ്റി’ന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ‘സ്റ്റാർ ട്രെക്ക്’എന്ന പ്രമുഖ സിനിമ ഫ്രാഞ്ചൈസിയിലെ ‘ജിയോർഡി ലാ ഫോർജ്’ എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചാണ്. ജന്മനാ കാഴ്ചയില്ലാത്ത കഥാപാത്രമാണ് ‘ജിയോർഡി ലാ ഫോർജ്. ജിയോർഡി ലാ ഫോർജിന് ചില ഉപകരണങ്ങളുടെ സഹായ്തതോടെ കാഴ്ച ലഭിക്കുന്നതായാണ് സിനിമ.

 

Verified by MonsterInsights