ഇനി വരുന്നത്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വ്യക്തിഗത ചികിത്സയും-ഐ.സി.സി.

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐ.സി.സി) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ആരംഭിച്ചു. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐ.സി.സി) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ആരംഭിച്ചു. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐ.സി.സി).കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.വിനോദ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.



ഹൃദ്രോഗ മരണനിരക്ക് ആഗോള തലത്തില്‍ ഏറെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മേഖലയുടെ ( പ്രിവന്റീവ് കാര്‍ഡിയോളജി) പ്രസക്തി വളരെ വലുതാണെന്ന് വിനോദ് തോമസ് പറഞ്ഞു. ഹൃദ്രോഗ ഘടകങ്ങള്‍, പുതിയ ഗവേഷണങ്ങള്‍, നവീന രോഗനിര്‍ണ്ണയ – ചികിത്സാ രീതികള്‍, പ്രായോഗിക പരിജ്ഞാനം പങ്കിടല്‍ എന്നിവ സുപ്രധാനമാണ്
ഈ ലക്ഷ്യം കൈവരിക്കാനാണ് സമ്മേളനം ശ്രമിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു

ഐ.സി.സി കേരള ചാപ്റ്റര്‍ പൊതുജന ബോധവതക്കരണത്തിലൂടെയും പരിശീലന പരിപാടികള്‍ വഴിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായികേരളത്തിലുടനീളം സി.പി.ആര്‍ പരിശീലനവും അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട് പദ്ധതിയും നടപ്പിലാക്കി. 2000ലധികം സന്നദ്ധപ്രവര്‍ത്തകര്‍ക്ക്പരിശീലനം നല്‍കി, ഡോ.വിനോദ് തോമസ് അറിയിച്ചു.




ഏറ്റവും പുതിയ ഗവേഷണങ്ങളും, അതി നൂതന സാങ്കേതിക വിദ്യകളും, ജനിതക ഘടകങ്ങളും, മറ്റ് രോഗ സാഹചര്യങ്ങളും സൂക്ഷ്മമായി സംയോജിപ്പിച്ച് ഹൃദ്രോഗ ചികിത്സയില്‍ വ്യക്തിഗത പരിചരണം പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ശാസ്ത്ര പരിപാടിയുടെ പ്രധാന ഭാഗമാണെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.രഞ്ജു കുമാര്‍ ബി.സി പറഞ്ഞു.

പാരമ്പര്യമായി വരാവുന്ന ഉയര്‍ന്ന എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും അതുവഴി നേരത്തെയുള്ള ഹൃദയാഘാത സാധ്യത ഒഴിവാക്കാനും കഴിയുന്ന ജനിതക-എഡിറ്റിംഗ് മെഡിസിന്‍ വികസിപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഗവേഷണങ്ങള്‍ എത്തിയിരിക്കുന്നുഅദ്ദേഹം പറഞ്ഞു.




ജനിതക, പ്രോട്ടീന്‍ പഠനങ്ങള്‍, ഇമേജിംഗ് ഡാറ്റ എന്നിവ ഉള്‍ക്കൊള്ളുന്ന മുന്‍കൂര്‍ അപകട നിര്‍ണ്ണയ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. പല ഹൃദ്രോഗങ്ങളും കൂടുതല്‍ കൃത്യമായി പ്രവചിക്കാനും പ്രതിരോധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ഇതുവഴി കഴിയും


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഹൃദയ പരിചരണത്തിന് മുതല്‍ക്കൂട്ടാവും. മെഷീന്‍ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള എ.ഐ. അല്‍ഗോരിതങ്ങള്‍ വഴിയുള്ള ഇമേജ് വിശകലനങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ കൃത്യമായും നേരത്തെയും രോഗ നിര്‍ണ്ണയിക്കുന്നതിന് സഹായിക്കും, ഡോ. രഞ്ജു കുമാര്‍ പറഞ്ഞു.

ഐ.സി.സി ദേശീയ പ്രസിഡന്റ് ഡോ.ബി.സി.ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി.ഐ.സി.സി. കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ് കെ, സെക്രട്ടറി ഡോ. അനില്‍ റോബി, ഡോ.അര്‍ഷാദ് എം, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.രാജേഷ് ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.രഞ്ജുകുമാര്‍ ബി.സി. എന്നിവര്‍ സംസാരിച്ചു.




 

Verified by MonsterInsights