‘എന്റെ യഥാർത്ഥ രൂപത്തിൽ എനിക്ക് ഒരു മണവാട്ടിയാകണം’, ഇത് സ്വപ്‌ന സാക്ഷാത്കാരം; അർബുദത്തിനോട് പോരാടിയ സ്‌റ്റെഫി

വെള്ള ഗൗണിൽ നിറഞ്ഞ പുഞ്ചിരിയിൽ ഒരു മാലാഖക്കുട്ടി. ഇതുപക്ഷേ വെറുമൊരു ഫോട്ടോയല്ല. ഇത് സ്വപ്‌ന സാക്ഷാത്കാരമാണ്. തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാന്‍സറിനോട് പൊരുതുന്ന ഒരു പെണ്‍കുട്ടിയുടെ.

സ്റ്റെഫി തോമസ് എന്ന പെണ്‍കുട്ടിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കോട്ടയം കറുകച്ചാല്‍ സ്വദേശിനിയായ സ്‌റ്റെഫി തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാന്‍സറിനോട് പൊരുതുന്ന പെണ്‍കുട്ടിയാണ്. ഒരിക്കലെങ്കിലും വിവാഹ വസ്ത്രം അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. അത് സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബിനുവിനോട് പങ്കുവെച്ചു. അങ്ങനെ ഏറെ നാളത്തെ സ്വപ്നം അവൾ സാക്ഷാത്കാരിച്ചു.

വെള്ള ഗൗണ്‍ അണിഞ്ഞ്, ബൊക്കയും കൈയില്‍ പിടിച്ച് സ്റ്റെഫി നിറഞ്ഞ ചിരിയോടെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു.വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു വധുവിന്റെ എല്ലാ സന്തോഷവും സ്‌റ്റെഫിയുടെ മുഖത്തുണ്ടായിരുന്നു.

അണ്ഡാശയത്തിലുള്ള രോഗബാധയെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തു. സ്‌റ്റെഫി പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏകദേശം വിവാഹത്തിന്റെ പടിവാതിൽക്കൽ വരെ എത്തി നിൽക്കുമ്പോഴാണ് ക്യാൻസർ വീണ്ടും സ്റ്റെഫിയെ കീഴടക്കുന്നത്. അതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഇനിയൊരിക്കലും രോഗം പൂർണമായും ഭേദമാകില്ലെന്ന തിരിച്ചറിവിൽ വിവാഹ ജീവിതമെന്ന ആഗ്രഹം ഉപേക്ഷിച്ചു.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സ്റ്റെഫി കീമോയിൽ നഷ്ടപ്പെട്ട മുടിക്ക് പകരം വിഗ് ധരിച്ചാണ് പങ്കെടുത്തത്. ഒറ്റ നോട്ടത്തിൽ വിഗ് തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ സ്റ്റെഫിയോട് സംസാരിക്കുകയും . അവളുടെ സ്വപ്ന സാക്ഷത്കാരത്തിലേക്ക് ആ സംസാരം പോകുകയുമായിരുന്നു.

ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവല്ല ചരല്‍ക്കുന്നില്‍ ഫോട്ടോഷൂട്ട് നടത്തി.

Verified by MonsterInsights