കാഠ്മണ്ഡു: ആഗോളതാപനവും മനുഷ്യ ഇടപെടലുകളുംകാരണം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാള്‍. ഖുംബു മേഖലയില്‍ 5364 മീറ്റര്‍ ഉയരത്തിലാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് ഇപ്പോഴുള്ളത്. ഓരോ വര്‍ഷവും പര്വതാരോഹണക്കാലത്ത് 1500-ലധികം ആളുകളാണ് ഇവിടെയെത്തുക. എന്നാല്‍, ഇവിടെയുള്ള മഞ്ഞുപാളികള്‍ക്ക് അപകടകരമായരീതിയില്‍ കട്ടികുറഞ്ഞിരിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുരുകുന്നത് കൂടി. ഇതോടെ ബേസ് ക്യാമ്പ് സുരക്ഷിതമായ മറ്റൊരുമേഖലയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്.