ഫിഷറീസ് വകുപ്പിൽ ജോലി നേടാം; എഴുത്തുപരീക്ഷയില്ല, അഭിമുഖം മാത്രം

ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ടുകളിലും വളളങ്ങളിലും ലൈഫ് ഗാർഡുകളെ നിയമിക്കുന്നു. എട്ട് ഒഴിവുകളിൽ ദിവസ വേതന നിയമനമാണ്.റജിസ്ട്രേഡ് മത്സ്യത്തൊഴിലാളികക്കും ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സിൽ പരിശീലനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായം 20 നും 45നുമിടയിലായിരിക്കണം. ജോലിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.അഭിമുഖം മേയ് 18ന്. അപേക്ഷയോടൊപ്പം ബയോഡേറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യതാ സർട്ടിഫിക്കറ്റ്, മുൻപരിചയം തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഒാഫിസിൽ ഹാജരാകുക.

Verified by MonsterInsights