യുഎസ് സംസ്ഥാനമായ ഒറിഗോണിൽ, രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീയില്‍ കത്തിനശിച്ചത് 300,000 ഏക്കര്‍. ആയിരക്കണക്കിന് ആളുകളെയാണ് കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിക്കേണ്ടി വന്നത്. ഒറിഗോണിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. ഈ ബൂട്ട്ലെഗ് ഫയര്‍ നിയന്ത്രണവിധേയമാക്കാനായി പരിശ്രമിക്കുന്നത് രണ്ടായിരത്തിലധികം അഗ്നിശമനാസേനാംഗങ്ങളാണ്.
ജൂലൈ ആറിന് ആരംഭിച്ച കാട്ടുതീ, ലോസ് ഏഞ്ചലസ് നഗരത്തിന്‍റെ വിസ്തൃതിയോളം വരുന്ന സ്ഥലങ്ങളെ മുഴുവനും വിഴുങ്ങിക്കളഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ ഏറ്റവും ശക്തിയുള്ളതാണ് ഇത്. അടുത്തുള്ള ബൂട്ട്ലെഗ് സ്പ്രിംഗിന്റെ പേരിലുള്ള ബൂട്ട്ലെഗ് ഫയർ, മിക്കവാറും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള രണ്ടായിരമെങ്കിലും വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇതുവരെ 160 വീടുകളും കെട്ടിടങ്ങളും നശിച്ചു.