നോർക്കാ റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ്ഏജൻസിയും സംയുക്തമായി ട്രിപ്പിൾ വിൻ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ളോമയോ ഉള്ള, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷാപരിശീലനം (ബി1 ലെവൽ വരെ) നൽകി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. മാർച്ച് 10നകം അപക്ഷിക്കണം. 45 വയസ്സ് കവിയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഭാഷാപരിശീലനവും റിക്രൂട്ട്മെന്റും സൗജന്യം. ഉദ്യോഗാർഥികൾ www.norkaroots.orgയിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് 18004253939 ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇമെയിൽ:triplewin.norka@kerala.gov.in