ഗേള്‍സ് എന്‍ട്രി ഹോമില്‍ വിവിധ പോസ്റ്റുകളില്‍ റിക്രൂട്ട്‌മെന്റ്.

അഞ്ചാം ക്ലാസ് മുതല്‍ വിവിധ യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ താല്‍ക്കാലിക ജോലി നേടാം. വനിത ശിശു വികസന വകുപ്പിന്റെ ഭാഗമായ നിര്‍ഭയ സെല്ലിന് കീഴിലുള്ളതുമായ രണ്ടത്താണി യുവത കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ മേല്‍നോട്ട ചുമതലയുള്ള തവനൂര്‍ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലാണ് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടക്കുന്നത്.

തസ്തിക

ഹോം മാനേജര്‍ = 1 ഒഴിവ്

ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ = 1 ഒഴിവ്

കെയര്‍ ടേക്കര്‍ = 1 ഒഴിവ്

ക്ലീനിങ് സ്റ്റാഫ് = 1 ഒഴിവ്

സെക്യൂരിറ്റി = 1 ഒഴിവ്
 
പാര്‍ട്ട് ടൈം ലീഗല്‍ കൗണ്‍സിലര്‍ = 1 ഒഴിവ്
 
കുക്ക് = 1 ഒഴിവ്
പാര്‍ട്ട് ടൈം സൈക്കോളജിസ്റ്റ് = 1 ഒഴിവ്
 

യോഗ്യത

ഹോം മാനേജര്‍ 

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി / സോഷ്യോളജിയിലോ ഉള്ള പിജി. 

ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ 

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി / സോഷ്യോളജിയിലോ ഉള്ള പിജി. 
 

കെയര്‍ ടേക്കര്‍

 പ്ലസ് ടു. പ്രായം 25 വയസ് കഴിയണം. 30-45 വയസിനിടയിലുള്ളവര്‍ക്ക് മുന്‍ഗണ. 

ക്ലീനിങ് സ്റ്റാഫ് 

അഞ്ചാ ക്ലാസ്. പ്രായം 25ന് മുകളില്‍.
 സെക്യൂരിറ്റി 
എസ്.എസ്.എല്‍.സി.
പാര്‍ട്ട് ടൈം ലീഗല്‍ കൗണ്‍സിലര്‍ 
എല്‍.എല്‍.ബി. 
കുക്ക് 
അഞ്ചാ ക്ലാസ്. പ്രായം 25ന് മുകളില്‍. 
പാര്‍ട്ട് ടൈം സൈക്കോളജിസ്റ്റ് 
സൈക്കോളജിയില്‍ പിജി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 
 
 

ശമ്പളം

ഹോം മാനേജര്‍ : 22500 

ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ : 16,000

കെയര്‍ ടേക്കര്‍ : 12,000

ക്ലീനിങ് സ്റ്റാഫ് : 9000

സെക്യൂരിറ്റി : 10,000

പാര്‍ട്ട് ടൈം ലീഗല്‍ കൗണ്‍സിലര്‍  : 12,000

കുക്ക് : 12,000

പാര്‍ട്ട് ടൈം സൈക്കോളജിസ്റ്റ്: 12000

അപേക്ഷ

യോഗ്യരും തല്‍പ്പരരുമായ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി ആധാറിന്റെ പകര്‍പ്പ് സഹിതം താഴെ നല്‍കുന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യണം. (yuvathaculturalorganization@gmail.com)

അല്ലെങ്കില്‍ 

സെക്രട്ടറി
ശാന്തിഭവനം
പൂവന്‍ചിന
രണ്ടത്താണി പിഒ 676510
 എന്ന വിലാസത്തിലോ ജൂലൈ 12നകം എത്തിക്കണം.
 
 സംശയങ്ങള്‍ക്ക്: 9446296126, 8891141277. 
Verified by MonsterInsights