പെണ്‍കുട്ടികള്‍ രാത്രി ബീച്ചിലിറങ്ങരുതെന്ന് വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി. കുട്ടികളെ സംരക്ഷിക്കല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയൊക്കെ രാത്രി പുറത്തുവിടുന്നത് ന്യായീകരിക്കാനാകില്ലെന്നുമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്.

sap 8

ദിവസങ്ങള്‍ക്കു മുന്‍പാണ് പനാജിക്കടുത്തുള്ള ബെനോലിം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന 14 വയസായ പെണ്‍കുട്ടികളെ പൊലിസുകാരെന്ന വ്യാജേനയെത്തിയ സംഘം ബലാത്സംഗം ചെയ്തത്. ഇതിനു പിന്നാലെ നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങ്ങള്‍.ഈ പ്രസ്താവന വിവാദത്തിലായതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പിയുടെ ഭരണത്തില്‍ ഗോവയില്‍ പ്രതിസന്ധി വര്‍ധിച്ചതായും പ്രതിപക്ഷം ആരോപിച്ചു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights