പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
> ജനറൽ ഫിറ്റർ
യോഗ്യത : ഫിറ്റർ/ഫിറ്റർ ജനറൽ ഐ.ടി.ഐ ആൻഡ് എൻ.സി.ടി.വി.ടി/ ഐ.ടി.ഐ സർട്ടി ഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡുകളിലെ അപ്രന്റിസ് പരിശീലനം/ പ്രവൃത്തിപരിചയം അഭിലഷണീയം.
> ഇലക്ട്രിക്കൽ മെക്കാനിക്
> ടെക്നിക്കൽ അസിസ്റ്റന്റ്(ക്വാളിറ്റി അഷ്വറൻസ് )
യോഗ്യത : രണ്ടുവർഷത്തെ ഷിപ് ബിൽഡിംഗ് / മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പ്രൊഫിഷ്യൻസി അഭിലക്ഷണീയം.
> വെൽഡർ
യോഗ്യത : വെൽഡർ ഗ്രേഡിൽ ഐ.ടി.ഐ ആൻഡ് എൻ.സി.ടി.വി.ടി/ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ഷിപ്പ് യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയം അഭിലഷണീയം.
> സ്ട്രക്ചറൽ ഫിറ്റർ:
> ടെക്നിക്കൽ അസിസ്റ്റന്റ്
> ട്രെയിനി ഖലാസി
യോഗ്യത : പത്താംക്ലാസും ഫിറ്റർ/ ഫിറ്റർ ജനറൽ ട്രേഡിൽ ഐ.ടി.ഐയും. ഷിപ്പ് യാർഡിൽ അപ്രന്റിസ് പരിശീലനമുള്ളവർക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് www.goashi pyard. in സന്ദർശിക്കുക.