സ്വർണം, കാർ, മൊബൈൽ നാളെ മുതൽ വില കുറയുന്ന സാധനങ്ങൾ: സെസ് ഇല്ല

തിരുവനന്തപുരം: കേരളത്തിൽ രണ്ട് വർഷമായി ഈടാക്കിയിരുന്ന പ്രളയ സെസ് ഇന്നത്തോടെ നിർത്തലാക്കും. 2018ലെ മഹാപ്രളയത്തെ തുടർന്ന് ഉണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അധിക വിഭവസമാഹരണത്തിനായി പ്രളയ സെസ് ഏർപ്പെടുത്തിയത്. ഇതോടെ മൂന്ന് ജിഎസ്ടി സ്ലാബിലുള്ള സാധനങ്ങൾക്ക് വില വർധിച്ചിരുന്നു. കാൽശതമാനം മുതൽ ഒരു ശതമാനം വരെയായിരുന്നു വില വർദ്ധനവ്.

SAP

 കോവിഡും ലോക്ക്ഡൗണും വരുമാനം, തൊഴിൽ എന്നിവയുടെ നഷ്ടം കാരണം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സമൂഹത്തിൽ ചെറിയൊരു ആശ്വാസം പ്രളയ സെസ് അവസാനിക്കുന്നതിലൂടെ ഉണ്ടാകും.ജിഎസ്ടി സ്ലാബ് പ്രകാരം 12 ശതമാനം 18 ശതമാനം 28 ശതമാനം നിരക്ക് ഈടാക്കുന്നവയ്ക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനം വരെ ജിഎസ്ടി വരുന്ന ഉൽപ്പന്നങ്ങളെ പ്രളയ സെസ്സിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിനാൽ അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല.

 
e bike2

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിക്കുന്ന പ്രധാനപ്പെട്ട സമയങ്ങളിലൊന്നാണ് മലയാളത്തിലെ ചിങ്ങമാസം. ഇംഗ്ലീഷ് മാസം കണക്കെടുത്താൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വരും. ഓണക്കാലവും കേരളത്തിൽ കുടുതൽ വിവാഹങ്ങൾ നടക്കുന്ന സമയങ്ങളിലൊന്നുമാണിത് എന്നതാണ് ഈ കാലയളവ് സ്വർണ വിപണിയെ സജീവമാക്കുന്ന ഘടകം. പ്രളയ സെസ് കുറച്ചത് വഴി സ്വർണത്തിന് വിലയിൽ നേരിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. കാൽശതമാനമാണ് സ്വർണത്തിനും വെള്ളിക്കും സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ്. വില വർധിച്ച് നിൽക്കുന്ന ഇവയ്ക്ക് ഈ സമയത്ത് പ്രളയസെസ് ഒഴിവാക്കുന്നതിലൂടെ കാൽശതമാനം വിലക്കുറവ് വഴി വാങ്ങുന്നവർക്ക് നല്ലൊരു തുകയുടെ വിലക്കുറവ് ലഭ്യമാകും.

vimal 4

സ്വർണത്തിന് പുറമെ കാർ, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ, ലാപ് ടോപ്, മോണിറ്റർ, ടയർ, വാച്ച്, ക്ലോക്ക്, ഫാൻ, വാഷിങ് മെഷീൻ, മൈക്രോവേവ് അവൻ, ഐസ് ക്രീം, ബിസ്കറ്റ്, കണ്ണട, ചെരിപ്പ്, മാർബിൾ, പൈപ്പ്, എൽ ഇ ടി ബൾബ്, സിമന്റ്, മാർബിൾ, ടൈൽ, സ്റ്റീൽ പാത്രങ്ങൾ, ആയിരം രൂപയ്ക്ക് മേൽ വിലയുള്ള തുണികൾ, പെർഫ്യൂം, ഹോട്ടൽ മുറിവാടക, ഫോൺ ബിൽ, റീച്ചാർജ്, ഇൻഷ്വറൻസ്, മിക്സി, വാച്ച്, വാട്ടർ ഹീറ്റർ, എയർ കണ്ടീഷൻ, ശുചിമുറി ഉപകരണങ്ങൾ, സിഗരറ്റ്, പാൻ മസാല ഉൽപ്പന്നങ്ങൾ എന്നിവയ്കൊക്കെ ഒരു ശതമാനം വരെ വില കുറയും.

for global
Verified by MonsterInsights