ഗോവയിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി. ജാംനഗര്‍ വിമാനത്താവളത്തിലാണ് അടിയന്തിരമായി ഇറക്കിയത്. യാത്ര പുറപ്പെട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ വിമാനം ജാംനഗര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കി. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നതെന്നും മുൻകരുതൽ എന്ന നിലയിൽ സുരക്ഷ ശക്തമാക്കിയെന്നും ഗോവ പോലീസ് അറിയിച്ചു. ടെർമിനൽ ബിൽഡിങ്ങിലെ ലോഞ്ചിലേക്ക് സുരക്ഷിതരായി എല്ലാവരേയും മാറ്റിയിട്ടിുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.