ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കളമശേരി ഇന്‍ഡസ്ട്രിയല്‍  ട്രെയിനിംഗ് ഡിപ്പാര്‍ട്ടമെന്റില്‍ ഇലക്ട്രിക് മെയിന്റനന്‍സ്, ഡൊമസ്റ്റിക് അപ്ലയന്‍സസ് മെയിന്റനന്‍സ് എന്നീ സെക്ഷനുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓരോ ഒഴിവുണ്ട്. എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷ പ്രവര്‍ത്തന പരിചയവും  അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും ഇലക്ട്രിക്കല്‍ മേഖലയില്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 ന് രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9497671569.

Verified by MonsterInsights