പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കണ്ടറി സ്കൂളുകളിൽ 2021 -22 അധ്യായന വർഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സിറിയക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കംപ്യുട്ടർ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ്, പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഉണ്ടാകാനിടയുള്ള ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ ഫോം എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2021 ജൂൺ 25 വൈകിട്ട് വൈകിട്ട് 4 മണിയ്ക്ക് മുന്പായി പാലാ ശാലോം പാസ്റ്ററൽ സെന്ററിലെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ഓഫീസിൽ എത്തിക്കണം.
അപേക്ഷ ഫോം കോർപ്പറേറ്റ് ഏജൻസിയുടെ വെബ്സൈറ്റിൽ (www.ceap.co.in) ലഭ്യമാണ്.