ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചു.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു.
സർക്കാർ ശുപാർശ തള്ളിയതോടെ 2013 ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസായി തന്നെ തുടരും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 നാണ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്ന് അവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നത്.
2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തിയിരുന്നു, പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതോടെയാണ് ഇവരുടെ പെൻഷൻ പ്രായം 60 ആയത്.