ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ: ടൈം ടേബിൾ പരിഷ്‌കരിച്ചു
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ ടൈംടേബിൾ ബക്രീദിന്റെ പശ്ചാത്തലത്തിൽ പരീഷ്‌കരിച്ചു. പരീക്ഷകൾ രാവിലെ 10 മുതൽ ഉച്ചക്ക് 12.45 വരെയാണ് നടക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 ന് ഇംഗ്ലീഷ്, 27 ന് മലയാളം/ ഹിന്ദി/ കന്നഡ, 28 ന് ഹിസ്റ്ററി, ആക്കൗണ്ടൻസി, 29 ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 30 ന് പൊളിറ്റിക്കൽ സയൻസ്, 31 ന് ഇക്കണോമിക്‌സ് എന്ന ക്രമത്തിൽ നടക്കും.
രണ്ടാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 ന് മലയാളം/ഹിന്ദി/ കന്നഡ, 27 ന് ഇംഗ്ലീഷ്, 28 ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 29 ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 30 ന് ഇക്കണോമിക്‌സ്, 31 ന് പൊളിറ്റിക്കൽ സയൻസ് എന്ന ക്രമത്തിൽ നടക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.