ഹിമാചൽപ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടങ്ങി 18 മലയാളി ഡോക്ടർമാരും

ഹിമാചൽ പ്രദേശിലെ മിന്നൽപ്രളയത്തിൽ കുടുങ്ങി മലയാളികളും. തൃശൂർ മെഡിക്കൽ കോളജിലെ 18 ഹൗസ് സർജൻമാരാണ് മണാലിയിൽ കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരെന്ന് ട്രാവൽ ഏജൻസി അറിയിച്ചു.

koottan villa

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാശംവിതച്ച് കനത്ത മഴ തുടരുകയാണ്. ഇതുവരെ 24 പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുമായി അഞ്ച് പേർ മരിച്ചു.

കഴിഞ്ഞ മാസം 26 നാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ 18 ഹൗസ് സർജൻമാർ വടക്കേ ഇന്ത്യയിലേക്ക് പോയത്. ഇന്നലെയാണ് സംഘം മണാലിയിൽ എത്തിയത്. ഇന്നലെ ഡൽഹിയിലെത്തേണ്ട സംഘം പ്രളയത്തെ തുടർന്ന് മണാലിയിൽ കുടുങ്ങുകയായിരുന്നു.

Verified by MonsterInsights