ഹൃദയം വൃക്ക കരൾ സംരക്ഷണത്തിന് 8 ശീലങ്ങൾ.

  ആരോഗ്യകരമായ  ജീവിതത്തിന്  ഹൃദയം വൃക്ക കരൾ എന്നിവയുടെ സംരക്ഷണം  പ്രധാനമാണ് അതിനായി  പിന്തുടരേണ്ട എട്ട് ശീലങ്ങൾ 

1  വെള്ളം കുടിക്കുക.

 ശരിയായ രക്തചക്രമണത്തിനും ശരീരത്തിൽ നിന്നും വിഷ വസ്തുക്കൾ പുറംതള്ളുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ് ദിവസം  കുറഞ്ഞത് 8 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം

2  ആരോഗ്യകരമായ ഭക്ഷണം.

 ജങ്ക് ഫുഡ് മധുരപലഹാരങ്ങൾ എന്നിവ അധികമായി കഴിക്കുന്നത് ഒഴിവാക്കുന്നതും കൃത്യസമയത്ത് ഭക്ഷണംകഴിക്കുന്നതും ആരോഗ്യം വർദ്ധിപ്പിക്കുന്നു.

.3  വ്യായാമം മുടക്കരുത്.

 ദിവസവും കുറഞ്ഞത് അരമണിക്കൂർ വ്യായാമം ചെയ്യുന്നത്‌ ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

4  മദ്യപാനവും പുകവലിയും ഒഴിവാക്കുക. 

മദ്യപാനവും പുകവലിയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാണ് ഇത്  പൂർണ്ണമായും ഒഴിവാക്കുന്നത് ആണ് നല്ലത്. 

5  വേദനസംഹാരികൾ ആവശ്യത്തിന്.

അസഹനീയമായ വേദന ഉള്ളപ്പോൾ മാത്രമേ വേദനസംഹാരികൾ കഴിക്കാൻ പാടുള്ളൂ . അമിത അളവിൽ ഇത് ശരീരത്തിൽ എത്തിയാൽ വൃക്കയുടെയും  കരളിന്റെയും പ്രവർത്തനത്തെ ബാധിക്കും.

 

SAP TRAINING

6 സ്വയം ചികിത്സ ഒഴിവാക്കുക 

 ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ സ്വയം മരുന്ന് വാങ്ങി കഴിക്കരുത്  ചില മരുന്നുകൾ വൃക്കകളെ ബാധിക്കുകയും രക്തം കട്ടപിടിച്ച ഹൃദയാരോഗ്യം താളം തെറ്റുന്നതിനും ഇടയാക്കും 

 7 രക്തസമ്മർദ്ദവും പഞ്ചസാരയും

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പതിവായി പരിശോധിക്കുക  പരിശോധന ഫലത്തിൽ അസ്വാഭാവികത ഉണ്ടെങ്കിൽ  ഡോക്ടറെ കണ്ട് ചികിത്സ തേടുക

8 ശരീരത്തിലെ മാറ്റങ്ങൾ 

ശരീരത്തിൽ പുതിയതായി ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുക അതുപോലെ ഏതെങ്കിലും തരത്തിലുള്ള വേദനയും രോഗലക്ഷണങ്ങളും നിസ്സാരമായി കാണരുത്.

Verified by MonsterInsights