മനുഷ്യ കോശം.

ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.  ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്നു. കോശത്തെക്കുറിച്ചുള്ള പഠനം ‘സെൽ ബയോളജി’ (കോശവിജ്ഞാനീയം) അഥവാ ‘സൈറ്റോളജി’ എന്നറിയപ്പെടുന്നു. ചെറിയ മുറി എന്ന അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആവിർഭാവം. ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ജീവികളെ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവയെ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) വിളിക്കുന്നു. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.

1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, ‘ചെറിയ മുറി’ എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക്, ഓക്ക് മരത്തിലെ കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നി. അതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ ജേകബ് സ്ക്ലീഡനും തിയോഡോർ ഷ്വാനും ചേർന്ന് കോശസിദ്ധാന്തം രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്.
കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.
3.5 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് കോശങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്.  ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കല (ടിഷ്യൂ) എന്നറിയപ്പെടുന്നു. രക്തം, അസ്ഥികല, പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഒട്ടകപ്പക്ഷിയുടെ മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ പ്ള്യൂറോ ന്യുമോനിയ പോലുള്ള ജീവികളുടെതാണ്.യൂക്കാരിയോട്ടിക് കോശം പ്ലാസ്മാസ്തരം അഥവാ കോശസ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു.ലിപ്പിഡുകളുടെ ഇരട്ട അടുക്ക്, ഹൈഡ്രോഫിലിക് ഫോസ്ഫറസ് തന്മാത്രകൾ എന്നിവയാൽ നിർമ്മിതമായ കോശസ്തരം കോശത്തിനെ അതിന്റെ പരിസ്ഥിതിയിൽ നിന്നും വേർതിരിച്ച് നിർത്തി സംരക്ഷിയ്ക്കുന്നു. ആയതിനാൽ ഈ അടുക്കുകൾ ഫോസ്ഫോ-ലിപിഡ് ഇരട്ട അടുക്കുകൾ എന്ന് അറിയപ്പെടുന്നു. വിവിധ തന്മാത്രകളുടെ കോശത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരത്തിനായി ഈ ഇരട്ടപാളികളിൽ പമ്പുകളും ചാനലുകളുമെല്ലാമായി പ്രവർത്തിയ്ക്കുന്ന അനേകം പ്രോട്ടീൻ തന്മാത്രകൾ അടങ്ങിയിരിയ്ക്കുന്നു. ഒരു തന്മാത്രയേയോ അയോണിനേയോ ഒരു പരിധി വരെ കടത്തി വിടാനും അല്ലെങ്കിൽ കടത്തി വിടാതിരിയ്ക്കാനും കഴിവുള്ളതിനാൽ കോശസ്തരം സെമി പെർമിയബിൾ ആണ്. ഹോർമോണുകൾ പോലെയുള്ള പുറത്തു നിന്നുമുള്ള സുചനകൾ തിരിച്ചറിയാനുതകുന്ന റിസെപ്റ്റർ പ്രോട്ടീനുകളും കോശസ്തരത്തിൽ അടങ്ങിയിരിയ്ക്കുന്നു.

കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും കോശാംഗങ്ങളെ ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം എ.ടി.പി തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് പ്രോട്ടോപ്ലാസം എന്നറിയപ്പെടുന്നത്.കോശദ്രവ്യത്തിനകത്തെ മുഖ്യഘടനകളാണിവ. റൈബോസോം, മൈറ്റോകോൺട്രിയ, എൻഡോപ്ലാസ്മിക് റെട്ടിക്കുലം, ജൈവകണങ്ങൾ (പ്ലാസ്റ്റിഡ്), ലൈസോസോം, ഗോൾഗി വസ്തുക്കൾ, ഫേനങ്ങൾ, എന്നിങ്ങനെ കോശാംഗങ്ങൾ വിവിധതരത്തിലുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights