അറിഞ്ഞിരിക്കണം ‘ശ്വാസകോശ’ത്തെ…

ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.നെഞ്ചിൻകൂടിനകത്തെ മർദ്ദം കുറയുമ്പോൾ വായു അകത്തേക്ക് കയറി ഓക്സിജൻ രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു. രക്തത്തിൽ നിന്നും അധികമുള്ള കാർബൺ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നു.നെഞ്ചിൻകൂടിനകത്തെ മർദ്ദം കൂടുമ്പോൾ കാർബൺ ഡയോക്സൈഡ് അധികമുള്ള വായു പുറത്തേക്ക് പോകുന്നു.മനുഷ്യ ശരീരത്തിലെ ശ്വസനവ്യവസ്ഥയുടെ പ്രാഥമിക അവയായവമാണ് ശ്വാസകോശം. അവ നമ്മളെ ജീവനോടെ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലേക്ക് ഓക്സിജൻ കൊണ്ടുവന്ന് കാർബൺ ഡൈ ഓക്സൈഡും ശരീരത്തിന് ആവശ്യമില്ലാത്ത മറ്റ് മാലിന്യ വാതകങ്ങളും നീക്കം ചെയ്യാൻ ഇവ സഹായിക്കുന്നു.നിങ്ങളുടെ ശ്വാസകോശത്തിൻറ്റെ ആരോഗ്യ പ്രവർത്തനം ശരീരത്തിൻറ്റെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രായത്തിനനുസരിച്ച് കുറയുന്നു. എന്നാൽ ആരോഗ്യകരമായ ചില ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ ശ്വാസകോശത്തിൻറ്റെ ആരോഗ്യം നന്നായി നിലനിർത്താനും നിങ്ങളുടെ മുതിർന്ന വർഷങ്ങളിൽ പോലും അവ മികച്ച രീതിയിൽ പ്രവർത്തിക്കാനും സഹായിക്കും.

പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് ഒരു കൊച്ച് കുഞ്ഞിന് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ട് പോലും പുകവലിക്കുന്ന ആൾക്കാരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല എന്നതാണ് വാസ്തവം. പുകവലി ശ്വാസകോശ അർബുദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയ്ക്കും പ്രധാന കാരണമാകുന്നു. നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ ആ ശീലം പൂർണമായും നിർത്തേണ്ടത് ശ്വാസകോശം ആരോഗ്യകരമായി നിലനിർത്താൻ വേണ്ടി ഏറ്റവും അത്യാവശ്യമാണ്.വായുവില്‍ നിരവധി മലിനീകരണം അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ശ്വാസകോശത്തിൻറ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കേടുവരുത്തിയേക്കാം. ചില എയർ ഫ്രഷ്‌നറുകൾ, അലക്ക് ഉൽപന്നങ്ങൾ, പെർഫ്യൂമുകൾ തുടങ്ങിയവയിൽ രാസ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ശ്വസിക്കുന്നത് ശ്വാസകോശത്തിന് അപകടകരമാണ്.അതിനാൽ തന്നെ ഇവ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. അതിനോടൊപ്പം തന്നെ പുകവലിക്കുന്നവരുടെ അടുത്തുപോയി നിൽക്കരുത്. കാരണം സിഗററ്റിൻറ്റെ പുകയിൽ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ഫേസ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കുക.നിങ്ങളുടെ ശ്വാസകോശത്തിൻറ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു നല്ല മാർഗ്ഗമാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത്. ആൻറ്റിഒക്സിഡന്റ്റുകൾ, ഫോളേറ്റ്, പ്രോട്ടീന്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക. ഈ പോഷകങ്ങൾ വിഷവസ്തുക്കളെ പുറന്തള്ളി ശ്വാസകോശം ശുദ്ധീകരിക്കുന്നതിന് സഹായിക്കും. ശ്വാസകോശത്തിൻറ്റെ ആരോഗ്യത്തിന് ഹാനീകരമായ ട്രാന്‍സ് കൊഴുപ്പും പൂരിത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് ശ്വാസകോശം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. സ്ഥിരമായി ശ്വാസ തടസ്സം, ചുമ പോലുള്ളവ അനുഭവപ്പെട്ടാൽ വേഗം തന്നെ ഒരു ഡോക്ടറിനെ കാണേണ്ടതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights