ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അസോസിയേഷൻ ‘ഇലക്ട്കോം’ ന് തുടക്കമിട്ടു

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അസോസിയേഷൻ ‘ഇലക്ട്കോം’ ന് തുടക്കമിട്ടു. Mr.അനൽ ഇ. എസ്, ഹാർഡ്‌വെയർ എൻജിനീയർ, ഇഓക്സിസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂർ,Mr. അൽസുഫിയാൻ നാസിം, സോഫ്റ്റ്‌വെയർ എഞ്ചിനീയർഇഓക്സിസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂർഎന്നിവർ ഉദ്ഘാടനം നിർവഹിച്ചു. വിസാറ്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ പ്രമോദ് നായർ,രജിസ്ട്രാർ സുബിൻ പി എസ്, പി ആർ ഒ ഷാജി ആറ്റുപുറം, ഡിപ്പാർട്ട്മെന്റ് എച് ഒ ടി ഡോ. സുഭാഷ് ടി. ഡി , അസോസിയേഷൻ കോഡിനേറ്റർ അസി. പ്രൊഫ. അഞ്ജന ജി സ്റ്റുഡന്റസ് കോർഡിനേറ്റർ ഭാഗ്യരാജ് കെ ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.