വെണ്ണപ്പഴം വെറുതെ അല്ല..; ദിവസവും കഴിച്ചാൽ ഉഷാർ ആകും; അറിയണം ഈ ആരോഗ്യ ഗുണങ്ങള്‍.

 പഴങ്ങൾ കഴിക്കുന്ന ആരോ​ഗ്യത്തിനും ദഹനത്തിനും വളരെ നല്ലതാണ്. ആരോ​ഗ്യ പ്രശ്നങ്ങളുമായി ഡോക്ടർമാരുടെ അരികിലെത്തിയാൽ അവരും പഴങ്ങൾ കഴിക്കാൻ നിർദ്ദേശിക്കും. ​ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുള്ള പഴങ്ങൾ ലഭ്യമാണ്. അത്തരത്തിൽ ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്‌ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരക്ഷിക്കും. ആന്റി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ബി -6, ഫോളേറ്റ് എന്നിവയുൾപ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
 ദൈനംദിന ഭക്ഷണത്തിൽ അവോക്കാഡോ ഭാ​ഗമാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാരണം, അവയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ദഹനനാളത്തിലെ സൂക്ഷ്മാണുക്കളെ ബാധിക്കുന്നു.

രക്തത്തിലെ കൊളസ്ട്രോളിന്റെ സാന്ദ്രത കുറയ്‌ക്കാനും പിത്തരസം കുറയ്‌ക്കാനും ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ വർദ്ധിപ്പിക്കാനും അവകാഡോ സഹായിക്കും. ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യവും നാരുകളും അടങ്ങിയ ഇവ ഊർജസാന്ദ്രവും പോഷക സാന്ദ്രവുമായ പഴമാണ്.

ഫൈറ്റോസ്‌റ്റെറോളുകൾ പോലുള്ള സസ്യ അധിഷ്‌ഠിത പോഷകങ്ങൾ ധാരാളം അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും ചെയ്യും. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് കണ്ണുകളിൽ. അവോക്കാഡോയിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആന്തരിക വീക്കം കുറയ്‌ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു
കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പകറ്റാന്‍ ഉത്തമമാണ് അവക്കാഡോ. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. ദിവസവും ഓരോ അവോക്കാഡോ വീതം കഴിക്കുന്നത് മുടി കൂടുതൽ ബലമുള്ളതാക്കുന്നു. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യുമെന്നും പഠനമുണ്ട്.