കൊവിഡിന് മുൻപത്തെ നില കൈവരിക്കാൻ ഇന്ത്യയുടെ വളർച്ച 8-10 ശതമാനം വളർച്ച നേടണം
ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊവിഡിന് മുൻപത്തെ നിലയിലെത്താൻ മികച്ച വളർച്ചാ നിരക്ക് കൈവരിക്കണമെന്ന് വിദഗ്ധർ. എട്ട് മുതൽ 10 ശതമാനം വരെയാണ് വളർച്ച നേടേണ്ടത്. റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു. ഈ നിലയിൽ പോയാലും ഇന്ത്യ മഹാമാരിക്ക് മുൻപത്തെ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറയുന്നത് ഇന്ത്യയുടെ വളർച്ചാ നിരക്ക് 10.5 ശതമാനമാകണമെന്നാണ്. എസ്ബിഐയിലെ മുതിർന്ന സാമ്പത്തിക ഉപദേശക സൗമ്യകാന്തി ഘോഷ് പറയുന്നത് ഇപ്പോഴത്തെ നിലയിൽ ഇന്ത്യയ്ക്ക് കൊവിഡിന് മുൻപത്തെ ജിഡിപി നില കൈവരിക്കാമെന്നാണ്.