പാലായിലും രാമപുരത്തും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ധന വൈദ്യുതി തൂണുകൾ.

tally 10 feb copy

ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി തൂണുകളില്‍ ബൂത്തുകള്‍ തയ്യാറായി. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷയും, സ്‌കൂട്ടറും ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് പാലാ നിയോജക മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി വൈദ്യുതി തൂണുകളില്‍ ബുത്തുകള്‍ കെ.എസ്.ഇ.ബി ഒരുക്കിയത്. പാലാ ഞൊണ്ടിമാക്കല്‍ ഭാഗം, വെള്ളാപ്പാട്, രാമപുരം മൈക്കിള്‍ പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററിന് സമീപം എന്നിവിടങ്ങളിലുള്ള വൈദ്യുതി തൂണുകളിലാണ് നിലവില്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത് സ്വകാര്യ കമ്പനിയാണ് ബൂത്തുകള്‍ സ്ഥാപിക്കുന്നത്. ഒരേ സമയം ഈ ബൂത്തില്‍ രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ജി.പി.എസ്. മുഖാന്തരം ബൂത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് ഇപ്പോഴുള്ളത്. ചാര്‍ജിങ്ങിന് പണം നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലാണ്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലും ചാര്‍ജിങ്ങ് സംവിധാനം കെ.എസ്.ഇ.ബി. ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ബൂത്ത് സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടില്ല. ഉടന്‍തന്നെ ജി.പി.എസും, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും കൊണ്ടുവന്നതിന് ശേഷം ഉടന്‍തന്നെ കണക്ഷന്‍ നല്‍കുമെന്നും, കാർ ചാർജ് ചെയ്യാനുള്ള ബൂത്ത് ഉടൻ തന്നെ വരുമെന്നും അസ്റ്റിന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് കെ.ആര്‍. രാജന്‍ പറഞ്ഞു.

Verified by MonsterInsights