ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം.

മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദ യോഗ്യതയുള്ളവരായിരിക്കണം. ഇംഗ്ലീഷ് വായിക്കുക, എഴുത്ത്, സംസാരിക്കൽ എന്നിവയിൽ നൈപുണ്യമുണ്ടാകണം.അറബി, ഹിന്ദി ഭാഷയിൽ പരിജ്ഞാനം വേണം. പോസ്റ്ററുകൾ, വിഷ്വൽ കണ്ടന്‍റ് തുടങ്ങിയവ നിർമിക്കുന്നതിലും വിഡിയോ എഡിറ്റിങ്ങിലും പരിജ്ഞാനം ഉണ്ടായിരിക്കണം. റിപ്പോർട്ടുകൾ, കത്തുകൾ, മറ്റു ഒഫിഷ്യൽ രേഖകൾ തുടങ്ങിയവ നിർമിക്കുന്നതിൽ അറിവുണ്ടാകണം. എംബസി ജീവനക്കാര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങളില്‍ സഹായിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 12 ആണ്. അപേക്ഷകന് കാലാവധിയുള്ള ഒമാന്‍ റസിഡന്‍സ് വിസ ഉണ്ടായിരിക്കണം. പ്രായം 21-40.

Verified by MonsterInsights