ഇന്ത്യന്‍ റെയില്‍വെയില്‍ സ്വപ്ന ജോലി; 772 ഒഴിവുകളില്‍ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ അപ്രന്റീസ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയുടെ ഔദ്യോഗിക സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം. 772 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് ഏഴ് വരെ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

ഒഴിവുകളുടെ വിശദാംശങ്ങള്‍

നാഗ്പൂര്‍ ഡിവിഷന്‍: 708 ഒഴിവുകള്‍

മോത്തിബാഗ് : 64 ഒഴിവുകള്‍

അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ പരീക്ഷയോ പൂര്‍ത്തിയാക്കിയിരിക്കണം. വിജ്ഞാപനം ചെയ്ത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അപേക്ഷകന്റെ പ്രായപരിധി 2023 ജൂണ്‍ 6-ന് 15-നും 24-നും ഇടയില്‍ ആയിരിക്കണം.

അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളെയും സംബന്ധിച്ച് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. മെട്രിക്കുലേഷന്‍ മാര്‍ക്ക്, ഐ ടി ഐ മാര്‍ക്കിന്റെ ശതമാനവും അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ജൂണ്‍ എട്ട് മുതല്‍ അപേക്ഷിക്കാന്‍ സാധിക്കും”.

Verified by MonsterInsights