ഇങ്ങനെയൊരു സിവി സെറ്റ് ചെയ്ത് നോക്കൂ, നിങ്ങൾക്ക് ജോലി ഉറപ്പാണ്: സിവി അപ്ഡേറ്റ് ചെയ്യാൻ ഏതാണ് ശരിയായ സമയമെന്നും അറിഞ്ഞിരിക്കാം.

ഒരു സ്ഥാപനത്തിൽ തൊഴിലിന് അപേക്ഷിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വളരെ സമഗ്രമായി സെറ്റ് ചെയ്ത ഒരു സിവി സബ്മിറ്റ് ചെയ്യുക എന്നത്. അപേക്ഷകനെ സ്വയം മാർക്കറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു പെർഫക്ട് ടൂളാണിത്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ അതിന് യോജിച്ച, മേന്മയുള്ള അപേക്ഷകൻ ആണോ മുന്നിലിരിക്കുന്നത് എന്ന് തൊഴിൽ ദാതാവിന് സിവി നോക്കി തന്നെ മനസ്സിലാക്കാൻ കഴിയും എന്നതാണ് വസ്തുത. അത്രയേറെ പ്രാധാന്യം ഇവയ്ക്കുണ്ട്. ഇത് നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുകയും വേണം. വർഷങ്ങൾ പഴക്കമുള്ള ഒരു ബയോഡാറ്റയുമായി തൊഴിലിന് അപേക്ഷിക്കുന്നത് അപേക്ഷകനോടുള്ള മതിപ്പ് കുറയാൻ കാരണമാകും.

ഇനി എപ്പോഴാണ് സിവി അപ്ഡേറ്റ് ചെയ്യേണ്ടത് എന്ന് നോക്കാം 

പ്രധാനമായും നമ്മുടെ പ്രൊഫഷണൽ കരിയറുമായി ബന്ധപ്പെട്ട അപ്ഡേഷൻ വരുമ്പോഴാണ് സിവി അഥവാ റസ്യൂമെയും അപ്ഡേറ്റ് ചെയ്യേണ്ടത്. പുതിയ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ, പുതിയ കോഴ്സുകൾ പഠിക്കുമ്പോൾ, പുതുതായി ചില സ്കില്ലുകൾ നേടുമ്പോൾ ഒക്കെ ഇത് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും. ഒരു വർക്ക് നിങ്ങൾ ഏറ്റെടുത്ത് ചെയ്ത് വിജയിപ്പിച്ചെങ്കിൽ അതും റെസ്യുമെയിൽ ചേർക്കാം. ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ കണ്ടന്റുകൾ ബൾക്ക് ആവാതെയും ശ്രദ്ധിക്കണം. അത്തരം അവസരങ്ങളിൽ പ്രധാന കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്ത് ബാക്കിയുള്ള ഒഴിവാക്കാം.

എപ്പോഴും ലേറ്റസ്റ്റ് പൂർത്തിയായത് എന്താണോ അതിന് പ്രാധാന്യം നൽകണം. സമീപകാല നേട്ടങ്ങൾക്കാണ് ശ്രദ്ധ കൊടുക്കേണ്ടതെന്ന് സാരം. വിജയകരമായ ഒരു പ്രൊജക്റ്റ്, അസൈൻമെന്റ് ഇവ പൂർത്തിയാക്കുമ്പോൾ അതും സിവിയിൽ ചേർക്കാം. പുതിയ സാങ്കേതിക വിദ്യകൾ, പുതിയ ഭാഷകളിൽ പ്രാവീണ്യം നേടുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ ഒരു പ്രോജക്റ്റിന് അക്രഡിഷൻ ലഭിക്കുമ്പോൾ ഒക്കെയാണ് സിവി അപ്ഡേറ്റ് ചെയ്യാനുള്ള മറ്റൊരു അവസരം.മീഡിയ ഫീൽഡിലൊക്കെ ജോലി നോക്കുന്നവർക്ക് റസ്യൂമെയിൽ അവർ ചെയ്ത ബൈലൈൻ സ്റ്റോറികളുടെയോ വീഡിയോ പ്രൊഡക്ടറുകളുടെയോ ഒക്കെ ലിങ്ക് അപ്ഡേറ്റ് ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരത്തിലുള്ള അവസരങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത പ്രൊഡക്ട് ലിങ്കുകൾ ചേർക്കുന്നതാണ് ഉത്തമം. അതിന് വ്യൂസ് കൗണ്ട് കൂടുതൽ ആണെങ്കിൽ അത് നിങ്ങളോടുള്ള മതിപ്പും വർദ്ധിപ്പിക്കാനിടയാക്കും. ഇനി ഇതിന് തടസം നേരിടുന്നുണ്ടെങ്കിൽ മാത്രം അവ നിങ്ങളുടെ പേഴ്സണൽ ഡ്രൈവിൽ അപ്ലോഡ് ചെയ്ത് ലിങ്ക് പേസ്റ്റ് ചെയ്യുകയുമാവാം. ഇങ്ങനെ വളരെ സമഗ്രമായും വസ്തുനിഷ്ഠമായും സിവി സെറ്റ് ചെയ്താൽ ജോലി നേടാനുള്ള നിങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നുറപ്പാണ്.

Verified by MonsterInsights