ഇനി റീല്‍സ് ഒഴികെ എല്ലാം ഇന്‍സ്റ്റാഗ്രാം വീഡിയോ. IGTV എന്ന പേര് ഇന്‍സ്റ്റാഗ്രാം ഉപേക്ഷിക്കുന്നു;

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഇന്‍സ്റ്റാഗ്രാം വീഡിയോ എന്ന പേരില്‍ സംയോജിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റാഗ്രാം. ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ടാബില്‍ ഇതിനായി പുതിയ ടാബ് ആവിഷ്‌കരിക്കും. 2019ലാണ് ഇന്‍സ്റ്റാഗ്രാം ഐജിടിവി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായാണ് ഇത് അവതരിപ്പിച്ചത്.

jaico

യൂട്യൂബിനോട് മത്സരിക്കുകയെന്നതായിരുന്നു ഐജിടിവി അവതരിപ്പിച്ചതിലൂടെ ഇന്‍സ്റ്റാഗ്രാം ലക്ഷ്യമിട്ടത്. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയില്‍ നല്‍കുകയെന്നതായിരുന്നു പദ്ധതി. എന്നാല്‍ 2020ല്‍ റീല്‍സ് കൂടി എത്തിയതോടെ ഇന്‍സ്റ്റാഗ്രാമില്‍ മാറ്റങ്ങള്‍ വന്നു. ന്യൂസ് ഫീഡ് വീഡിയോ, റീല്‍സ് വീഡിയോ, ഐജിടിവി എന്നിങ്ങനെ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ എത്തി. ഇതെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുകയെന്നതാണ് പുതിയ പദ്ധതി. ഇതോടെ ചെറിയ വീഡിയോകള്‍ മുതല്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ വരെ ന്യൂസ്ഫീഡില്‍ എത്തും.

 
combo

എന്നാല്‍ റീല്‍സ് ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്രത്യേക വിഭാഗമായി അത് തുടരും. ടിക് ടോക് എത്തിയതോടെയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചത്. ഐജിടിവി എന്ന പേര് പൂര്‍ണമായി ഉപേക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐജിടിവി ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് എന്ന പേരിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.വീഡിയോ ഉള്ളടക്കങ്ങളില്‍ നിന്ന് പരസ്യം വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.   ഇതിനായി വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കുമെന്നാണ് ഫേസ്ബുക്ക് പ്രഖ്യാപനം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights