ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ യാഥാർഥ്യമായി. ഇതോടെ 50 കോടിയിലധികം ഉപയോക്താക്കളോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ ഹോട്സ്റ്റാർ മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ നിലവിലുള്ള ഡിസ്നി+ ഹോട്ട്‌സ്റ്റാർ വരിക്കാർക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ജിയോസ്റ്റാറിന്റെ എന്റർടൈൻമെന്റ് സിഇഒ കെവിൻ വാസ് പറയുന്നു.
നിലവിലുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ നിലവിലെ പ്ലാനുകളായ മൊബൈൽ (149), സൂപ്പർ (299), പ്രീമിയം (പരസ്യരഹിതം) (349) എന്നിവ മൂന്ന് മാസത്തേക്ക് തുടരാനാകും.
അതേസമയം, ജിയോ സിനിമ പ്രീമിയം വരിക്കാരെ അവരുടെ പ്ലാനുകളുടെ ശേഷിക്കുന്ന കാലയളവിലേക്ക് ജിയോ ഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്ക് മാറ്റും. അതോടൊപ്പം നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ യുപിഐ ആപ്പുകളിലും ക്രെഡിറ്റ് കാർഡുകളിലെയും ഓട്ടോപേ റദ്ദാക്കിയേക്കും.

ജിയോ ഹോട്സ്റ്റാർ പ്ലാനുകൾ,
സിംഗിൾ-ഡിവൈസ് ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്ലാൻ, സ്റ്റീരിയോ ശബ്ദ മികവോടെ പരമാവധി 720p റസല്യൂഷനിൽ മൊബൈൽ സ്ട്രീമിങ് നൽകുന്നു. 3 മാസത്തേക്ക് 149 രൂപയും ഒരു വർഷത്തേക്ക് 499 രൂപയുമാണ് ചെലവ് വരുന്നത്.
സൂപ്പർ പ്ലാൻ
ടിവികൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ എന്നിവയുൾപ്പെടെ രണ്ട് ഉപകരണങ്ങൾ വരെ പിന്തുണയ്ക്കുന്നതാണ് ഈ പ്ലാൻ.ഡോൾബി അറ്റ്‌മോസോടുകൂടിയ ഫുൾ എച്ച്‍ി (1080p) റസല്യൂഷനിൽ സ്ട്രീമിങ്. 3 മാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ്.
