Present needful information sharing
സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇന്ന് മുതലാണ് സംസ്ഥാനത്ത് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഹോട്ടൽ- റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള ഹെൽത്ത് കാർഡെടുക്കണം. ഭക്ഷ്യ വിഷബാധകൾ ശുചിത്വം അടക്കമുപള്ള വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ശക്തമാക്കിയത്.
ഹെൽത്ത് കാർഡ് എടുക്കണ്ടതിന്റെ ആവശ്യ ഉണ്ടായിട്ടും പലരും എടുത്തിട്ടില്ലായിരുന്നു. ഇതുമൂലം കാർ എടുക്കാനുള്ള സമയപരിധി പലതവണ നീട്ടി നൽകിയിരുന്നു. പലയിടത്തും കൃത്യമായ പരിശോധനകളില്ലാതെ ഹെൽത്ത് കാർഡ് നല്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഡ് നിർബന്ധമാക്കുമെന്നും ഭക്ഷണശാലകളിലെ പരിശോധന കർശനമക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.