പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 90 രൂപ

 വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 90 രൂപയാണ് കുറച്ചത്.

ഇതോടെ ഒരു വാണിജ്യ സിലിണ്ടറിന്‍റെ വില 2034 രൂപ 50 പൈസ ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

മാര്‍ച്ച്‌ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 2023-24 സാമ്ബത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ വില കുറച്ചിരിക്കുന്നത്. എല്ലാം മാസവും ഒന്നാം തിയതി പാചകവാതകത്തിന്റെ വില എണ്ണകമ്ബനികള്‍ പുനഃപരിശോധിക്കാറുണ്ട്.

അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.മാര്‍ച്ച് 1ന് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. 1110 രൂപയാണ് സിലിവിലെ ഗാര്‍ഹിക LPG സിലിണ്ടറിന്‍റെ വില.