IPL 2023: രോഹിത്താണ് കുറ്റക്കാരന്‍, മണ്ടത്തരം കാട്ടി തോല്‍പ്പിച്ചു- ക്യാപ്റ്റന്‍സി ഒഴിയൂ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്‍ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് രണ്ടാം തവണയും തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആറ് വിക്കറ്റിനാണ് മുംബൈയെ സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റിന് 139 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 14 പന്ത് ബാക്കിനിര്‍ത്തി ആറ് വിക്കറ്റിന് ജയിക്കുകയായിരുന്നു. ഏക പക്ഷീയ ജയമാണ് സിഎസ്‌കെയുടേതെന്ന് പറയാം.

IPL 2023: ഇവര്‍ ഇന്ത്യന്‍ ടീം മറന്നേക്കൂ, ഇനിയൊരു തിരിച്ചുവരവില്ല! അഞ്ച് പേരിതാ
രോഹിത് ശര്‍മയുടെ തീരുമാനങ്ങളെല്ലാം ചെന്നൈയില്‍ പിഴച്ചു. ടോസ് നഷ്ടപ്പെട്ടതോടെ മുംബൈ പകുതി തോറ്റ അവസ്ഥയിലായിരുന്നു. മഴ പെയ്തുതോര്‍ന്ന പിച്ചില്‍ രോഹിത് ഓപ്പണിങ് ഇറങ്ങാതിരുന്നതോടെ ഇഷാന്‍ കിഷനൊപ്പം കാമറൂണ്‍ ഗ്രീനാണ് ഓപ്പണറായെത്തിയത്. ഈ തീരുമാനം പാളി. മികച്ച പ്രകടനം നടത്തിയിരുന്ന ഗ്രീനിനെ ഓപ്പണിങ് ഇറക്കിയതോടെ താരത്തിന് മികവ് കാട്ടാനായില്ല. രണ്ടാം ഓവറില്‍ത്തന്നെ ഗ്രീന്‍ പുറത്തായി. ഇത് മുംബൈയെ വലിയ സമ്മര്‍ദ്ദത്തിലാക്കി.

മൂന്നാമനായി ക്രീസിലെത്തിയ രോഹിത് നായകനെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും കാട്ടിയില്ല. ഇഷാന്‍ കിഷന്‍ പുറത്തായ മൂന്നാം ഓവറില്‍ മോശം ഷോട്ട് കളിച്ചാണ് രോഹിത് മടങ്ങിയത്. ഒരേ ഓവറില്‍ രണ്ട് വിക്കറ്റ് വീണതോടെ മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റെന്ന നിലയിലേക്ക് മുംബൈ പതറി. ഈ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ മുംബൈക്ക് സാധിക്കാതെ പോയി. രോഹിത് ശര്‍മ ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റം ടോപ് ഓഡറിന്റെ തകര്‍ച്ചക്ക് കാരണമായെന്ന് പറയാം.

മറ്റൊരു പ്രധാന പ്രശ്‌നം ബാറ്റിങ് നിരയില്‍ വരുത്തിയതാണ്. തിലക് വര്‍മ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായെത്തിയത് ട്രിസ്റ്റന്‍ സ്റ്റബ്‌സാണ്. ഡെവാള്‍ഡ് ബ്രെവിസിനെ ബെഞ്ചിലിരുത്തിയാണ് മുംബൈ സ്റ്റബ്‌സിന് അവസരം നല്‍കിയത്. സ്റ്റബ്‌സിനെക്കാളും മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ബ്രെവിസ്. ബേബി എബിഡി എന്നറിയപ്പെടുന്ന താരത്തിന് അവസരം നല്‍കിയിരുന്നെങ്കില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

ഇത് മുംബൈയെ പിന്നോട്ടടിക്കുന്നതിന് കാരണമായി. സ്റ്റബ്‌സ് 21 പന്തില്‍ 20 റണ്‍സാണ് നേടിയത്. രണ്ട് ബൗണ്ടറി മാത്രമാണ് ഇതില്‍ ഉള്‍പ്പെടുക. അതിവേഗം റണ്‍സുയര്‍ത്താന്‍ സ്റ്റബ്‌സിന് സാധിച്ചില്ല. പന്തുകൊണ്ട് ഉപകാരിയായതിനാലാണ് സ്റ്റബ്‌സിനെ മുംബൈ പരിഗണിച്ചതെന്ന് പറയാം. എന്നാല്‍ ഇത് ബാറ്റിങ്ങിനെ കാര്യമായി ബാധിച്ചു. ടിം ഡേവിഡിനെ ബാറ്റിങ് ഓഡറില്‍ അല്‍പ്പം കൂടി നേരത്തെ ഇറക്കേണ്ടതായിരുന്നു. ഇതും രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഡേവിഡ് 4 പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടിയത്.

IPL 2023: നാലാം നമ്പറില്‍ ഇന്ത്യയുടെ ഭാവി ഹീറോയാര്? മത്സരിച്ച് അഞ്ച് പേര്‍! ആരാണ് ബെസ്റ്റ്
ബൗളിങ് നിരയില്‍ അര്‍ഷാദ് ഖാനെ മുംബൈ പരിഗണിക്കുന്നതും മണ്ടത്തരമാണ്. പവര്‍പ്ലേയില്‍ നന്നായി പന്തെറിയുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ സ്ഥാനത്ത് മുംബൈ പരിഗണിക്കേണ്ടതായിരുന്നു. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കഴിവുള്ളവനാണ് അര്‍ജുന്‍. എന്നാല്‍ മുംബൈ അര്‍ഷാദ് ഖാനെ പിന്തുണക്കുന്നു. എന്നാല്‍ അര്‍ഷാദ് തല്ലുകൊള്ളിയായി മാറുന്നതല്ലാതെ കാര്യമായൊന്നും ചെയ്യുന്നില്ല.
 

ശിവം ദുബെ ക്രീസിലേക്കെത്തിയപ്പോള്‍ പേസറെ പരീക്ഷിക്കാതിരുന്നതും രോഹിത്തിന്റെ പിഴവ്. മികച്ച കായിക ക്ഷമതയുള്ള ദുബെ ഈ സീസണില്‍ സ്പിന്നര്‍മാരെ നന്നായി പ്രഹരിച്ചിരുന്നു. ദുബെക്കെതിരേ പേസിനെ പരീക്ഷിച്ച് തുടക്കത്തിലേ വിക്കറ്റ് നേടാന്‍ രോഹിത് ശ്രമിച്ചില്ല. ഇതോടെ രാഘവ് ഗോയലിന്റെ ഓവറില്‍ രണ്ട് സിക്‌സറടക്കം പറത്തി സിഎസ്‌കെയുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ദുബെക്ക് സാധിച്ചു.

ദുബെ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ ആര്‍ച്ചറെ പരീക്ഷിക്കാമായിരുന്നു. ഇതിന് രോഹിത് മുതിരാതിരുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചു. രോഹിത്തിന്റെ ബാറ്റിങ്ങിലെ മോശം ഫോം മുംബൈയെ വല്ലാതെ ബാധിക്കുന്നുണ്ട്. സീസണില്‍ താരത്തിന്റെ രണ്ടാമത്തെ ഡെക്കാണിത്. രോഹിത് ഫ്രീ വിക്കറ്റായി മാറുന്നത് മുംബൈയെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കുന്നു. രോഹിത്തിനെ പുറത്തിരുത്തി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കണമെന്ന അഭിപ്രായവും ശക്തമാവുന്നു.

ആകാശ് മദ് വാളിനെ അല്‍പ്പം കൂടി നേരത്തെ മുംബൈക്ക് ഉപയോഗിക്കാമായിരുന്നു. 17ാം ഓവര്‍ എറിയാനെത്തിയതാരം ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റ് നേടിയിരുന്നു. താരത്തെ നേരത്തെ കളത്തിലിറക്കാതിരുന്നതും നായകന്റെ പദ്ധതിയിലെ പാളിച്ചയാണെന്ന് പറയാം.

Verified by MonsterInsights