10 അടി ഉയരത്തിൽ ‘എട്ടിന്റെ പണി’; വിവാഹ വീട്ടുകാരെ ദേശീയപാത ചതിച്ചു

ദിവസത്തെ മഴയിൽ പഴയ ദേശീയപാതയിൽ നിന്ന് എത്തിയ വെള്ളം മായയുടെ വീട്ടിനുള്ളിലേക്കാണു കയറിയത്. നിർമിച്ചു കൊണ്ടിരിക്കുന്ന ഓടകൾ പഴയ ദേശീയപാതയെക്കാൾ അര മീറ്റർ ഉയരത്തിലുമാണ്.പ്രധാന റോഡുകൾ എത്ര ഉയരത്തിലാണെങ്കിലും സർവീസ് റോഡുകൾ നിലവിലെ ഭൂനിരപ്പിലാണു സാധാരണയായി നിർമിച്ചിരുന്നത്.

എന്നാലിവിടെ സർവീസ് റോഡുകൾ തന്നെ 5 മുതൽ 10 അടി ഉയരത്തിൽ വരെയാണ് നിർമിക്കുന്നത്. വീടുകളിലേക്ക് കടക്കുവാൻ പ്രയാസം നേരിടുന്നു. സർവീസ് റോഡിലേത് ഉൾപ്പെടെയുള്ള മാലിന്യം വീട്ടിലേക്ക് എത്തുമെന്ന ആശങ്കയും ചിലർ പങ്കുവച്ചു. ആരെങ്കിലും രോഗബാധിതയാരായാൽ അവരെ ആംബലൻസിലേക്കോ, മറ്റു വാഹനങ്ങളിലേക്കോ കയറ്റാൻ ഏറെ പ്രയാസം നേരിടും. സർവീസ് റോഡിലേക്ക് സ്റ്റെപ്പ് നിർമിച്ചാൽ വീട്ടിലുള്ള പ്രായമുള്ളവർക്ക് കയറിയിറങ്ങാനും ബുദ്ധിമുട്ട് നേരിടും.

പൊടിയിൽ മുങ്ങി

വികസനത്തിന്റെ ഭാഗമായി മണ്ണ് എടുക്കുകയും ഇടുകയും ചെയ്യുന്നതു കുട്ടികളിലും പ്രായമുള്ളവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചുമയും ശ്വാസതടസ്സവും വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ട അവസ്ഥയാണുള്ളത്. മണ്ണിടുന്ന സ്ഥലങ്ങളിൽ പൊടിയടങ്ങാൻ ദിവസം 3 നേരം വെള്ളം തളിക്കുന്ന പതിവുണ്ട്. ചാത്തന്നൂർ, പാരിപ്പള്ളി, കടമ്പാട്ടുകോണം തുടങ്ങിയ സ്ഥലങ്ങളിൽ 2 മാസമായി വെള്ളം തളിക്കാറേയില്ലെന്നും പറയുന്നു. കല്ലുവാതുക്കൽ ജലജ മോഹൻ മാസങ്ങളായി വീടു പൂട്ടിയിട്ടിരിക്കുകയാണ്. മക്കൾക്ക് പൊടിശല്യം മൂലമുള്ള രോഗം പതിവായതോടെ വർക്കലയിലേക്ക് താമസം മാറി.

ഓടകൾ നിർമിച്ചത് അശാസ്ത്രീയമായെന്ന് പരാതി

മഴവെള്ളവും മലിനജലവും നീക്കുന്നതിനുള്ള ഓടകളുടെ നിർമാണത്തിലെ അശാസ്ത്രീയതയാണു മറ്റൊരു പരാതി. ചാത്തന്നൂർ ന്യൂ കൈത്തറി വ്യവസായ സംഘത്തിന് എതിർ വശത്തു കലുങ്ക് നിർമിച്ചിരിക്കുന്നത് എതിർ വശത്തു റോഡിലേക്ക്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഓടകൾ കലുങ്കിന്റെ മുകളിലാണ് എത്തുന്നത്. ആ വെള്ളവും കലുങ്കിൽ നിന്നുള്ള വെള്ളവും ഇനി ഒഴുകുക റോഡിലൂടെയാകും.പാരിപ്പള്ളി കടമ്പാട്ടുകോണം ആർഎസ് നിവാസിൽ പി.എൽ.വിശാഖിന്റെ വീടിന്റെ ജനാലയുടെ പകുതി പൊക്കത്തിലാണ് ഓട നിർമിച്ചിരിക്കുന്നത്.

1500 അടി വിസ്തീർണം വീടിന് ഉണ്ടായിരുന്നു. ഇതിൽ 900 ചതുരശ്ര അടി വിസ്തീർണം റോഡിനായി ഏറ്റെടുത്തു. വീട് പൂർണമായി ഏറ്റെടുക്കണമെന്നു കാണിച്ചു അപേക്ഷ നൽകിയെങ്കിലും ഏറ്റെടുത്ത ഭാഗം പൊളിച്ചു നീക്കി ബാക്കി ഭാഗത്ത് താമസിക്കനായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം. ഓടയിലെ മലിനജലം വീട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്കയിലാണ് വിശാഖ്. ഇതിനുപുറമെ വീടിനോടു ചേർന്നു വൈദ്യുതി കമ്പി കടന്ന പോകുന്നതിന്റെ ഭീഷണിയും ഉണ്ട്. ടെറസിനു മുകളിൽ മെറ്റൽ ഷീറ്റ് പാകിയിരിക്കുന്നതിനോട് ‘തൊട്ടുതൊട്ടില്ല’ എന്ന രീതിയിലാണ് വൈദ്യുതി കമ്പി കടന്നു പോകുന്നത്.