കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിലും ഉത്തർപ്രദേശിലെ ഗോരഖ്പുർ ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേയിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 ഒഴിവും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1104 ഒഴിവുമുണ്ട്. വിവിധ ട്രേഡുകളിലായാണ് അവസരം.വിവിധ വർക്ക്ഷോപ്പുകളിലും ഡിപ്പോകളിലുമാണ് പരിശീലനം. ട്രേഡ് തിരിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.”
ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി.ആൻഡ്.ഇ.), മെക്കാനിക് (ഡീസൽ), മെഷീനിസ്റ്റ്, പെയിന്റർ (ജനറൽ), റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ ക്രെയിൻ ഓപ്പറേറ്റർ, കാർപ്പെന്റർ, പെയിന്റർ, ടർണർ, മെഷീനിസ്റ്റ്, വയർമെൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലൂടെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ.സി.വി.ടി./എസ്.സി.വി.ടി.)
ഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ.
ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrcser.co.inൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 28.
.നോർത്ത് ഈസ്റ്റേൺ റെയിൽവേ
വിവിധ വർക്ക്ഷോപ്പുകളിലും കാരേജ് ആൻഡ് വാഗണുകളിലും ഡീസൽ ഷെഡ്ഡുകളിലുമായിരിക്കും പരിശീലനം. ഒരുവർഷമാണ് പരിശീലനകാലാവധി.
ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, കാർപ്പെന്റർ, പെയിന്റർ, മെഷീനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ, പെയിന്റർ.
യോഗ്യത:കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും.
ഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ. പ്രായം: 15-24. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരങ്ങൾ www.ner.indianrailways.gov.inൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ഡിസംബർ 24.“