ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താം; ഒറ്റത്തവണ മാത്രം

ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും ഇനി തിരുത്താൻ സർക്കാർ അനുവാദം നൽകി. എന്നാൽ ഒറ്റത്തവണമാത്രമേ ഇത്തരത്തിൽ തിരുത്താനാകൂ. സ്‌കൂൾ അഡ്മിഷൻ രജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് എന്നിവയാണ് ഇത്തരത്തിൽ തിരുത്താൻ കഴിയുന്നത്. ഇത്തരത്തിൽ തിരുത്തിനൽകുന്ന പുതിയ ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.

“മുൻപ് അഞ്ച് വയസ്സുവരെ ഉള്ളവർക്ക് മാത്രമാണ് പേര് തിരുത്താൻ കഴിഞ്ഞിരുന്നത്. ഗസറ്റിലൂടെ പേര് മാറ്റിയാലും ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി, ജനന സർട്ടിഫിക്കറ്റുകളിൽ പേര് വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം.

അതേസമയം, നിലവിലെ പേരിൽ അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കിൽ അതു നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേരു തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ല. നിലവിലുള്ള നടപടിക്രമം വഴിതന്നെ ചെയ്യാം.”

friends travels
Verified by MonsterInsights