ജിയോ 5ജി ദീപാവലിക്ക്.

കൈവെച്ച എല്ലാ മേഖലകളിലും വൻ പുരോഗതി കൈവരിച്ചുവെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. വരുമാനം 100 ​​ബില്യൺ ഡോളർ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റായി റിലയൻസ് മാറി. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ദീപാവലിയോടെ ജിയോ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. റിലയൻസ് ഈ വർഷം എഫ്എംസിജി ബിസിനസ് ആരംഭിക്കുമെന്ന പ്രഖ്യാപനവും യോഗത്തിലുണ്ടായി.

ജിയോ ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ, പ്രത്യേകിച്ച് ഫിക്സഡ് ബ്രോഡ്ബാൻഡിൽ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് JIO 5G സേവനങ്ങൾ. 5G സാങ്കേതികവിദ്യ ഉപയോഗിച്ച്, ഞങ്ങൾക്ക് ലേറ്റൻസിയോ കാലതാമസമോ വൻതോതിഷ കുറയ്ക്കാനും ബ്രോഡ്‌ബാൻഡ് വേഗതയിലും നെറ്റ്‌വർക്ക് ശേഷിയിലും കണക്റ്റുചെയ്‌ത ഉപയോക്താക്കളുടെ എണ്ണത്തിലും പുരോഗതി കൈവരിക്കാനും കഴിയും”- അംബാനി പറഞ്ഞു. നിലവിലുള്ള 4ജി ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കാതെ സ്റ്റാൻഡ്-അലോൺ 5ജി എന്ന 5ജിയുടെ ഏറ്റവും പുതിയ പതിപ്പ് ജിയോ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്ത രണ്ട് മാസത്തിനുള്ളിൽ, ദീപാവലിയോടെ, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മഹാനഗരങ്ങൾ ഉൾപ്പെടെ ഒന്നിലധികം പ്രധാന നഗരങ്ങളിൽ റിലയൻസ് ജിയോ 5G അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ 5G കണക്ടിവിറ്റി മാസാമാസം കൂടുതൽ നഗരങ്ങളിലേക്ക് വർദ്ധിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. 2023 ഡിസംബറോടെ, അതായത് ഇന്ന് മുതൽ 18 മാസത്തിനുള്ളിൽ, രാജ്യത്തെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും എല്ലാ ഗ്രാമങ്ങളിലും ഞങ്ങൾ ജിയോ 5G എത്തിക്കും,” അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights