ജോലി പത്ത് ദിവസം മാത്രം; ബാക്കി യാത്രകളും വിനോദവും, താമസവും ഫ്രീ, ശമ്പളമാകട്ടെ ലക്ഷങ്ങളും

ഉയർന്ന ശമ്പളത്തില്‍ ജോലി ആരുടേയും സ്വപ്നമാണ്. ജോലിക്കൊപ്പെ തന്നെ ആവശ്യത്തിന് അവധിയും, ആ അവധി ദിനങ്ങള്‍ നല്ല രീതിയില്‍ ആസ്വദിക്കാനും കഴിയണം. ഇത് എല്ലാം കൂടി ഒരുമിച്ച് കിട്ടുമോ എന്നാണ് ചോദ്യമെങ്കില്‍ കിട്ടും എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഇവിടെയുങ്ങുമല്ല, ഓസ്ട്രേലിയയില്‍ ആണ് ആ ജോലി. കാശ് കിട്ടുമെങ്കില്‍ ഓസ്ട്രേലിയ അല്ല അന്റാർട്ടിക്ക വരെ പോവാനും മലയാളി തയ്യാറാണല്ലോ.

 

ഉയർന്ന ശമ്പളത്തിന് പുറമെ മാസം 20 ദിവസത്തെ അവധി കൂടിയായാലോ. അതായാത് 10 ദിവസം മാത്രം ജോലി ചെയ്താല്‍ ലഭിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. സസ്പെന്‍സ് അവസാനിച്ചുകൊണ്ട് ഇനി കാര്യത്തിലേക്ക് വരാം. ബ്ലൂഗിബ്ബൺ മെഡിക്കൽ റിക്രൂട്ട്‌മെന്റിൽ നിന്നുള്ള ഒരു ജോബ് പരസ്യത്തിലാണ് ഇത്രയധികം വാഗ്ദാനങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആക്സിഡന്‍ഡ് ആന്‍ഡ് എമർജൻസി മേഖലയില്‍ പരിചയമുള്ള ഡോക്ടർമാർക്കാണ് അവസരം.

സ്വർണ ഇറക്കുമതിയില്‍ ഞെട്ടിച്ച് ഗുജറാത്ത്; രാജ്യത്തേയും മറികടന്ന് മുന്നോട്ട്, കാരണങ്ങള്‍ ഇങ്ങനെ..

ഡോക്‌ടർമാർക്ക് മാസത്തിൽ 10 ഷിഫ്റ്റുകൾ മാത്രമേ ജോലി ചെയ്യേണ്ടി വരികയുള്ളു, കൂടാതെ ബാക്കിയുള്ള 20 ദിവസങ്ങളില്‍ യാത്ര ചെയ്യാനും നീന്താനും കടലില്‍ സർഫ് ചെയ്യാനും അവസരം ഒരുക്കും. ഇതിന് എല്ലാം കൂടി വർഷം 240,000 ഓസ്‌ട്രേലിയൻ ഡോളറും (1.3 കോടി രൂപ) ശമ്പളവും നല്‍കും. കൂടാതെ താമസ സൗകര്യവും 2.7 ലക്ഷം രൂപയുടെ സൈൻ ഇൻ ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ദിലീപ് ശുദ്ധനായ വ്യക്തിയാണ്: നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടില്‍ മാറ്റമില്ലാതെ റിയാസ് ഖാന്‍
ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) കരിയർ വെബ്‌സൈറ്റിൽ പരസ്യം ലഭ്യമാണ്. എഴുത്തുകാരനും മുൻ മെഡിക്കൽ സ്‌പെഷ്യലിസ്റ്റുമായ ആദം കെയാണ് പരസ്യത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്. “ബിഎംജെയിൽ ഇത് കാണുന്നത് എത്ര നിരാശാജനകമാണ്. ആ കണക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം സർക്കാരിന് ഒരു വലിയ ചോദ്യത്തിലേക്ക് നയിക്കുന്നു. നിങ്ങൾ ഡോക്ടർമാരെ ന്യായമായ വേതനത്തോടെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ മികച്ച വാഗ്ദാനം ലഭിക്കുമ്പോള്‍ അവർ എങ്ങോട്ടാണ് പോവുകയെന്ന് ആലോചിക്കുക”- ആദം കെ ട്വിറ്ററില്‍ കുറിച്ചു.

ജൂനിയർ ഡോക്ടർ കൂടിയായ ആദം കെയുടെ പേരും പരസ്യത്തില്‍ പരാമർശിച്ചിട്ടുണ്ട്. ബ്രിസ്ബെനിലായി നിലവില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്പ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഓസ്‌ട്രേലിയയിലേക്ക് വരൂ. എന്തിനാണെന്നാണ് ചോദ്യമെങ്കില്‍, മെഡിക്കല്‍ രംഗത്ത് ഞങ്ങള്‍ക്ക് പതിനായിരക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു.

ഈ വാഗ്ദാനം യുകെയില്‍ നിന്നുള്ളവർക്ക് മാത്രമാണെങ്കിലും, ഇന്ത്യക്കാരും നിരാശപ്പെടേണ്ടതില്ല. ഇന്ത്യക്കാർക്കും നിരവധി അവസരങ്ങള്‍ ഓസ്ട്രേലിയയിലുണ്ട്. ഓസ്ട്രേലിയയിലെ ക്വയ്റഡിങ് പട്ടണത്തിൽ ജനറൽ പ്രാക്ടീഷണർ ആയി സേവനം അനുഷ്ഠിക്കാൻ തയാറാവുന്നവർക്ക് 8,00,000 ഡോളറായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അധികൃതർ പ്രഖ്യാപിച്ചത്. അതായത് ഒരു വർഷം ആറ് കോടിയിലേറെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും.

ഇതോടൊപ്പം തന്നെ താമസിക്കാന്‍ നാല് ബെഡ്റൂം വീട് സൌജന്യമായി ലഭിക്കുകയും ചെയ്യും. ഡോക്ടർമാരുടെ അഭാവവും ചികിൽസാ സൗകര്യങ്ങളുടെ കുറവും കാരണമാണ് ഇത്തരമൊരു ഓഫർ പ്രഖ്യാപിക്കാന്‍ അധികൃതരെ നിർബന്ധമാക്കിയത്. ക്വയ്റഡിങ് മാത്രമല്ല, ഓസ്ട്രേലിയയിലെ നിരവധി ചെറു പട്ടണങ്ങളും നഗരങ്ങളും ജനറൽ പ്രാക്ടീഷണർമാർ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഓസ്ട്രേലിയന്‍ സർക്കാർ മെഡിക്കല്‍ രംഗത്തെ ഒഴിവുകള്‍ അറിയാന്‍

Verified by MonsterInsights