ന്യൂഡൽഹി: ഇന്ത്യയിൽ യുവാക്കൾ കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യവും അന്വേഷിച്ച് ചെന്നെത്തുന്ന നഗരങ്ങളാണ് മുംബൈ, ഡൽഹി, ബെംഗളുരു തുടങ്ങിയവ. എന്നാൽ പുറമേ നിന്ന് കാണുന്നത് പോലെയല്ല, നഗരങ്ങളിലെ യുവാക്കളുടെ ജീവിതം എന്ന് സൂചിപ്പിക്കുന്നതാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.നിരവധി യുവാക്കളാണ് ഇവിടങ്ങളിൽ നഗരജീവിതത്തിന്റെ സമ്മർദ്ദവും തൊഴിലില്ലായ്മയും കാരണം ജീവിതം അവസാനിപ്പിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എൻസിആർബിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 1,012 യുവാക്കളാണ് തൊഴിലില്ലായ്മയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഇതിൽ 40 ശതമാനവും റിപ്പോർട്ട് ചെയ്തത് ഡൽഹിയിലും മുംബൈയിലുമാണ് എന്നതാണ് ശ്രദ്ധേയം
തൊഴിലില്ലായ്മ, കരീയർ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവ മൂലം മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്.ഡൽഹിയിൽ കഴിഞ്ഞ വർഷം തൊഴിലില്ലായ്മയെ തുടർന്ന് ആത്മഹത്യ ചെയ്തത് 283 പേരാണ്. മുംബൈയിൽ 156 പേർ ആത്മഹത്യ ചെയ്തു. ചെന്നൈയിൽ 111 പേരും ബെംഗളുരുവിൽ 96 പേരും ആത്മഹത്യ ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ഔദ്യോഗിക കണക്കുകൾ മാത്രമാണ്ആത്മഹത്യ ചെയ്തവരിൽ കൂടുതൽ പേരും 18 നും 30 ഇടയിൽ പ്രായമുള്ളവരാണെന്നതാണ് ദാരണുമായ മറ്റൊരു വസ്തുത. 2021 ൽ തൊഴിൽ സംബന്ധമായ അനിശ്ചിതത്വം മൂലം ബെംഗളുരുവിൽ 74 പേരും പൂനെയിൽ 79 പേരുമാണ് ജീവിതം അവസാനിപ്പിച്ചത്.ഇന്ത്യയിൽ ഒരോ വർഷവും 1,00,000 ൽ കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് എൻസിആർബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Hello! I simply wish to give you a big thumbs up for your excellent information you have right here on this post. I will be returning to your web site for more soon.