വ്യാഴത്തിന് ചുറ്റും 12 ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തി: ശനിയെ പിന്നിലാക്കി

ഉപഗ്രങ്ങളുടെ എണ്ണത്തിൽ ശനിയെ പിന്നിലാക്കി വ്യാഴം. പുതിയ 12 ഉപഗ്രഹങ്ങളെ കൂടി നാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്ററിന്റെ പട്ടികൾ ഉൾപ്പെടുത്തി. ഇതോടെ ആകെ 92 ഉപഗ്രഹങ്ങളാണ് വ്യാഴത്തിന് സ്വന്തമായുള്ളത്. 83 ഉപഗ്രഹങ്ങളുമായി ശനി വ്യാഴത്തിന് തൊട്ടു പിന്നിലുണ്ട്. നേരത്തെ വ്യാഴത്തിന് 80 ഉപഗ്രഹങ്ങളും ശനിക്ക് 83 ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു.

വിവിധ രാദ്യങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വൻ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ഉപഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്. പുതിയ ഉപഗ്രഹങ്ങൾക്ക് വലിപ്പം കുറവാണ്. അവയുടെ വ്യാസം 1. മുതൽ 3.2 കിലോമീറ്റർ വരെയാണ്. അതിനാൽ തന്നെ സ്യം ഗോളാകൃതി കൈവരിക്കാൻ വേണ്ട ഗുരുത്വാകർഷക ശേഷി ഇവയ്ക്കില്ല. 12 ഉപഗ്രഹങ്ങളിൽ 9 എണ്ണം വ്യാഴത്തെ ചുറ്റാൻ 550 ദിവസമെടുക്കും. 

നൂറ്റാണ്ടുകൾക്ക് മുൻപ് ഗലീലിയോ ഗലീലി താൻ സ്വയം നിർമ്മിച്ച ഒരു ടെലിസ്‌കോപ്പിലൂടെയാണ് വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കണ്ടെത്തുന്നത്. ഇത് കൂടാതെ ഗലീലിയോയുടെ സമകാലികനായിരുന്ന ജർമൻ ശാസ്ത്രജ്ഞൻ സൈമൺ മാറിയസ് ഇവയെ സ്വതന്ത്രമായി കണ്ടെത്തുകയും ചെയ്തു. അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്‌തോ എന്നീ പേരുകളാണ് അവയ്ക്ക് നൽകിയിരുന്നത്. ഇവയ്‌ക്കെല്ലാം തന്നെ 3000 കിലോമീറ്ററിൽ അധികം വ്യാസമുണ്ട്.