Present needful information sharing
റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങൾ സൂചികകളിൽനിന്ന് കവർന്നത് ഒരുശതമാനത്തിലേറെ. മാർച്ചിലെ യോഗത്തിൽ നിരക്ക് വർധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ സൂചന നൽകിയതാണ് വിപണിയെ പിടിച്ചുലച്ചത്.
സെൻസെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 17,013ലുമാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടം ആയിരത്തിലേറെ പോയന്റായി. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം ഇടിഞ്ഞു.
വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, നെസ് ലെ, ഡോ.റെഡ്ഡീസ്, എച്ച്സിഎൽ, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിൽ. നിഫ്റ്റി സൂചികയിൽ ഒഎൻജിസി മാത്രമാണ് നേട്ടത്തിലുള്ളത്.