> ഒഴിവുകൾ
ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കാഡർ കൺട്രോൾ അതോറിറ്റിക്ക് (കസ്റ്റംസ്) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ 34, എസ്.സി.11, എസ്.ടി.7, ഒ.ബി.സി.21, ഇ.ഡബ്ല്യു.എസ്.8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. വിമുക്തഭടർ 8, ഭിന്നശേഷിക്കാർ 3 (ഒ.എച്ച്.1, എച്ച്.എച്ച്.1, വി.എച്ച്.0, മറ്റുള്ളവർ 1) എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്.) തസ്തികയിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. നാലായിരത്തിലേറെ ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
> യോഗ്യത
പത്താംക്ലാസ്/തത്തുല്യം. യോഗ്യത 30.04.2022 നകം നേടിയിരിക്കണം. പ്രായം: 1825 വയസ്സ്, 1827 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 1825 വിഭാഗത്തിലുള്ളവർ 02.01.1997 നും 01.01.2004 നും ഇടയിൽ ജനിച്ചവരും 1827 വിഭാഗത്തിലുള്ളവർ 02.01.1995 നും 01.01.2004 നും ഇടയിൽ ജനിച്ചവരുമായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
> പരീക്ഷ
എം.ടി.എസ്. തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയും (പേപ്പർ I), വിവരണാത്മകമായ പരീക്ഷയും (പേപ്പർ II) ഉണ്ടാകും. ഹവിൽദാർക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരികയോഗ്യതാ പരീക്ഷയുമുണ്ടാകും. കംപ്യൂട്ടർ അധിഷ്ഠിത പേപ്പർ I പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ 90 മിനിറ്റായിരിക്കും (100 മാർക്ക്).
> അപേക്ഷ
www.ssc.nic.in ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 30.