കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍

  * നേവൽ ഡോക്യാഡ് 275 

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിശാഖപട്ടണത്തുള്ള നേവൽ ഡോക്യാഡിൽ 275 അപ്രന്റിസ് ഒഴിവ്. ഒഴിവുകൾ: ഇലക്ട്രീഷ്യൻ22, ഇലക്ട്രോണിക്സ് മെക്കാനിക്36, ഫിറ്റർ35, ഇൻസ്ട്രുമെന്റ് മെക്കാനിക്15, മെഷീനിസ്റ്റ്12, പെയിന്റർ (ജനറൽ)10, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്19, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)16, കാർപെന്റർ27, ഫോണ്ട്രിമാൻ7, മെക്കാനിക് (ഡീസൽ)20, ഷീറ്റ് മെറ്റൽ വർക്കർ34, പൈപ്പ് ഫിറ്റർ22. യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി. ഐ. (എൻ.സി.വി.ടി./എസ്.സി.വി.ടി.) സർട്ടിഫിക്കറ്റ്. പ്രായം: 2001 ഏപ്രിൽ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും.

വിവരങ്ങൾക്കായി www.indiannavy.nic.inലെ PersonalCivilian എന്ന ലിങ്ക് കാണുക. www.apprenticeshipindia.orgവഴി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ അഞ്ച്. തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ14.

  * നേവൽ ഷിപ്പ് റിപ്പയർയാഡ്/എയർക്രാഫ്റ്റ് യാഡ് 173

ഗോവയിലുള്ള കർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലും ധബോളിമിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 173 അപ്രന്റിസ് ഒഴിവ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

  * ഷിപ്പ് റിപ്പയർ യാഡ് കർവാർ 150

ഒഴിവുകൾ: കാർപെന്റർ12, ഇലക്ട്രീഷ്യൻ16, ഇലക്ട്രോണിക് മെക്കാനിക്ക്16, ഫിറ്റർ16, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്4, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്4, മെഷീനിസ്റ്റ്4, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ)4, മെക്കാനിക്ക് ഡീസൽ16, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്4, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ6, മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ10, പെയിന്റർ (ജനറൽ)4, പ്ലംബർ6, ടെയ്ലർ4, ഷീറ്റ് മെറ്റൽ വർക്കർ12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)12.

  * നേവൽ എയർക്രാഫ്റ്റ് യാഡ് 23

ഒഴിവുകൾ: ഇലക്ട്രീഷ്യൻ/ഇലക്ട്രീഷ്യൻ എയർക്രാഫ്റ്റ്3, ഇലക്ട്രോണിക്സ് മെക്കാനിക്ക്/മെക്കാനിക്ക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ്3, ഫിറ്റർ2, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്4, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്2, മെഷീനിസ്റ്റ്3, പൈപ്പ് ഫിറ്റർ2, പെയിന്റർ (ജനറൽ)2, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)2.  യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്. ഒരുവർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 7700 രൂപ, രണ്ടുവർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 8050 രൂപ എന്നിങ്ങനെയാണ് സ്റ്റൈപെന്റ്.  www.apprenticeshipindia.gov.inവഴി അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും തപാലിൽ അയക്കണം. അവസാന തീയതി: ഡിസംബർ20.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights