പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദവും അതിന് മുകളിലും യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രഗവൺമെന്റിന് കീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് (Phase-XII/2024/Selection Posts) സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദവും അതിന് മുകളിലും യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. വിവിധ റീജനുകളിലായാണ് ഒഴിവുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളമുൾപ്പെടുന്ന റീജനിൽ 80 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് ആറുമുതൽ എട്ടുവരെ നടത്തും.
പരീക്ഷ: യോഗ്യതയ്ക്കനുസൃതമായി പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദം എന്നിങ്ങനെ മൂന്നായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ജനറൽ ഇന്റലിജന്റ്സ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. ഓരോ വിഷയത്തിനും 50 മാർക്ക് വീതം ആകെ 200 മാർക്കിനായിരിക്കും പരീക്ഷ. ഒരുമണിക്കൂറാണ് പരീക്ഷാസമയം. തെറ്റുത്തരത്തിന് അരമാർക്ക് നെഗറ്റീവുണ്ടായിരിക്കും. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. ജനറൽ-30 ശതമാനം, ഒ.ബി.സി./ഇ.ഡബ്ല്യു.എസ്.-25 ശതമാനം, മറ്റ് വിഭാഗങ്ങൾ-20 ശതമാനം എന്നിങ്ങനെ മാർക്ക് നേടിയാലേ, അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കൂ.
പരീക്ഷാകേന്ദ്രങ്ങൾ: ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക-കേരള-(കെ.കെ.ആർ.) റീജന് കീഴിലാണ് കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവയുൾപ്പെടുന്നത്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.”ഫീസ്: വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്. മാർച്ച് 19 വരെ ഫീസടയ്ക്കാം. ഒന്നിലധികം തസ്തികകൾക്ക് അപേക്ഷിക്കാം. ഇവയ്ക്ക് ഓരോന്നിനും വെവ്വേറെ ഫീസടയ്ക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ssc.gov.inസന്ദർശിക്കുക. അപേക്ഷിച്ചശേഷം പ്രിന്റൗട്ട് പിന്നീടുള്ള ആവശ്യത്തിനായി സൂക്ഷിച്ചുവെക്കണം. അവസാനതീയതി: മാർച്ച് 18. അപേക്ഷ തിരുത്തുന്നതിന് 22 മുതൽ 24 വരെ സമയമനുവദിച്ചിട്ടുണ്ട്. തിരുത്തുന്നതിന് ഫീസീടാക്കും”